കൊവിഡ് വ്യാപനത്തെപ്പറ്റി ജനങ്ങളെ ബോധവാത്മാരാക്കുന്നതിനാണ് 3500 ഓളം കിലോമീറ്റർ ദൂരം സൈക്കിളിൽ തന്റെ യാത്രയെന്നാണ് ചിന്നൻ പറയുന്നത്
എടപ്പാൾ: തമിഴ്‌നാട് സ്വദേശി ചിന്നൻ എടപ്പാൾ മുതൽ കാശ്മീർ വരെ സൈക്കളിൽ യാത്രയിലാണ്. കൊവിഡിനെതിരെ ബോധവത്കരണമാണ് ഈ 25കാരന്റെ യാത്രാ ലക്ഷ്യം. മഹാമാരിയെ പിടിച്ച് കെട്ടാൻ തനിക്കൊന്നും ചെയ്യാനാകില്ലെങ്കിലും കൊവിഡ് വ്യാപനത്തെപ്പറ്റി ജനങ്ങളെ ബോധവാത്മാരാക്കുന്നതിനാണ് 3500 ഓളം കിലോമീറ്റർ ദൂരം സൈക്കിളിൽ തന്റെ യാത്രയെന്നാണ് ചിന്നൻ പറയുന്നത്
തമിഴ്‌നാട്ടുകാരായ ചിന്നന്റെ കൂടുംബം ഇപ്പോൾ എടപ്പാളിലാണ് താമസം. കഴിഞ്ഞ ശനിയാഴ്ചയാണ് ചിന്നന്‍ യാത്ര ആരംഭിച്ചത്. സൈക്കിള്‍ യാത്ര ഞായറാഴ്ചയോടെ കണ്ണൂർ പിന്നിട്ടു. സൈക്കിളിന്റെ പിറകിൽ ഭക്ഷണത്തിന്റെയും വസ്ത്രത്തിന്റെയും സഞ്ചിയുമായാണ് യാത്ര. പോകുന്ന വഴിയിൽ നിന്ന് സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ചിന്നൻ.
undefined
ആക്രി വിറ്റ് ജീവിക്കുന്ന അമ്മയും രണ്ട് സഹോദരിയുമടങ്ങുന്നതാണ് ചിന്നന്റെ കുടുംബം. ഹോട്ടലുകളിൽ ജോലി ചെയ്യുന്ന ചിന്നൻ എത്ര ദിവസം കൊണ്ട് കാശ്മീരിലെത്തുമെന്നതും അറിയില്ല. എങ്കിലും യാത്രക്കിടെ തന്റെ ഇൻസ്റ്റാഗ്രാം വഴി ബോധവൽക്കരണം ജനങ്ങളിലെത്തിക്കുകയാണ് ചിന്നന്റെ ലക്ഷ്യം.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona