T Siddique MLA :ടി സിദ്ധിഖ് എംഎല്‍എയുടെ, തെറ്റായ ദിശയില്‍ വന്ന വാഹനം അപകടത്തില്‍പെട്ടു

By Web Team  |  First Published Jun 10, 2022, 2:03 PM IST

T Siddique MLA  തെറ്റായ ദിശയില്‍ പ്രവേശിച്ച കൽപറ്റ എംഎൽഎ ടി സിദ്ധീഖിന്റെ വാഹനം അപകടത്തില്‍ പെട്ടു. ഇന്ന് രാവിലെ എട്ടു മണിയോടെ കാരന്തൂര്‍ അങ്ങാടിയിലായിരുന്നു അപകടം.


കോഴിക്കോട്: തെറ്റായ ദിശയില്‍ പ്രവേശിച്ച കൽപറ്റ എംഎൽഎ ടി സിദ്ധിഖിന്റെ (T Siddique MLA ) വാഹനം അപകടത്തില്‍ പെട്ടു. ഇന്ന് രാവിലെ എട്ടു മണിയോടെ കാരന്തൂര്‍ അങ്ങാടിയിലായിരുന്നു അപകടം. കുന്ദമംഗലം ഭാഗത്തേക്ക് പോവുകയായിരുന്ന എംഎല്‍എയുടെ വാഹനം തെറ്റായ ദിശയില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസുമായി കൂട്ടി ഇടിക്കുകയായിരുന്നു. 

അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഗതാഗത കുരുക്കില്‍ നിര്‍ത്തിയിട്ട വാഹനത്തില്‍ അമിത വേഗതയിലെത്തിയ ബസ്സ് ഇടിക്കുകയായിരുന്നുവെന്നാണ് എംഎല്‍എ അപകട സമയത്ത്  പറഞ്ഞിരുന്നത്. എന്നാല്‍ എംഎൽഎയുടെ കാർ തെറ്റായ ദിശയില്‍ പ്രവേശിച്ചതാണെന്ന്  വ്യക്തമാക്കുന്ന ചിത്രങ്ങൾ പിന്നീട് ലഭ്യമായി. കുറ്റം ബസ് ഡ്രൈവറുടെ മേല്‍ അടിച്ചേല്‍പിക്കാനാണ് എംഎൽഎ. ശ്രമിക്കുന്നതെന്ന് തൊഴിലാളികള്‍ ആരോപിച്ചു.

Latest Videos

Read more: രഹസ്യമൊഴി മാറ്റാൻ ഭീഷണിപ്പെടുത്തിയെന്ന ആരോപണം : ഷാജ് കിരണിനെ ചോദ്യം ചെയ്യാതെ പൊലീസ്

ഗാര്‍ഹിക പീഡനമെന്ന് ഭാര്യയുടെ പരാതി, വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച ഭര്‍ത്താവ് വിമാനത്താവളത്തിൽ പിടിയിൽ

കോഴിക്കോട്: ശാരീരികമായു മാനസ്സികമായും പീഡിപ്പിച്ചുവെന്ന ഭാര്യയുടെ ഗാര്‍ഹിക പീഡന പരാതിയിൽ ഭര്‍ത്താവ് പിടിയിൽ. ഭാര്യ നൽകിയ ഗാര്‍ഹിക പീഡന പരാതിയിൽ കേസെടുത്തെന്ന് അറിഞ്ഞ് വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ കരിപ്പൂര്‍ വിമാനത്താവളത്തിൽ വച്ചാണ് പ്രതിയെ പൊലീസ് പിടികൂടിയത്. താമരശ്ശേരി ചുങ്കം കയ്യേലിക്കുന്നുമ്മൽ താമസിക്കും ചുണ്ടക്കുന്ന് മാളിയേക്കൽ  ഡാനിഷിനെയാണ് സി.ഐ.എസ്.എഫും മീനങ്ങാടി പൊലീസും ചേർന്ന് കരിപ്പൂർ എയർപോർട്ടിൽ വെച്ച് ഇന്നലെ രാത്രി അറസ്റ്റ് ചെയ്തതത്.

നബിവിരുദ്ധ പ്രസ്താവന ഇന്ത്യയുമായുള്ള ചർച്ചയിൽ ഉന്നയിച്ചെന്ന് ആവർത്തിച്ച് ഇറാൻ

സ്വന്തം വീട്ടിൽ വെച്ച് ഭാര്യയെ അതിക്രൂരമായി ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്ന പരാതിയിൽ കേസെടുത്തിരിക്കെയാണ് ഇയാൾ ഒമാനിലേക്ക് കടക്കാൻ ശ്രമിച്ചത്. മീനങ്ങാടി സ്വദേശിനിയായ ഭാര്യയുടെ പരാതിയിൽ സ്ത്രീ പീഡനം, ഗാർഹിക പീഡനം, മാനസിക പീഡനം, സ്ത്രീധന പീഡനം തുടങ്ങിയ കുറ്റകൃത്യങ്ങളിലെ വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. കേസിൽ ഭർത്താവിൻ്റെ മാതാവ് രണ്ടാം പ്രതിയും, പിതാവ് മൂന്നാം പ്രതിയുമാണ്. ജാമ്യമില്ലാ വകുപ്പുകൾ  ചുമത്തി അറസ്റ്റ് ചെയ്ത ഡാനിഷിനെ സുൽത്താൻ ബത്തേരി കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു.

click me!