തൃശൂർ ജില്ലയിൽ നടക്കുന്ന പര്യടനത്തിന്റെ ഭാഗമായാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി എറവ് കപ്പൽ പള്ളിയിലും എത്തിയത്.
തൃശൂര്‍: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി എറവ് കപ്പൽ പള്ളിയിൽ സന്ദര്‍ശനം നടത്തി. വിവാഹ വാർഷിക ദിനത്തിൽ എത്തിയ സുരേഷ് ഗോപിക്കായി പള്ളിയിൽ കേക്ക് ഒരുക്കിയിരുന്നു. ഈ കേക്ക് മുറിച്ച് കഴിച്ച ശേഷം പള്ളി അൾത്താരക്ക് മുന്നിൽ നിന്ന് സ്തുതി ഗീതവും ആലാപിച്ചു മന്ത്രി. തൃശൂർ ജില്ലയിൽ നടക്കുന്ന പര്യടനത്തിന്റെ ഭാഗമായാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി എറവ് കപ്പൽ പള്ളിയിലും എത്തിയത്.
പള്ളി വികാരി ഫാ. റോയ് ജോസഫ് വടക്കന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. എല്ലാവരും ഒന്നിച്ച് ഊണ് കഴിക്കും മുമ്പായിരുന്നു കേക്ക് കട്ടിങ്. വിവാഹ വാർഷിക സന്തോഷം പങ്കുവച്ച് ഫാ. വടക്കൻ കേക്ക് ഒരു കഷണം സുരേഷ് ഗോപിക്ക് നൽകി. ഇതോടെ എനിക്ക് ഒരു കേക്ക് വേറെ വേണമെന്നായി സുരേഷ് ഗോപി. ഇത് വല്ലാത്ത കേക്കായി പോയെന്നും ഇല്ലെങ്കിൽ ഞാനെന്റെ ഹൃദയത്തോട് നീതി പുലർത്തില്ലെന്നും പറഞ്ഞു. ഉടനെ മറ്റൊരു കേക്ക് പാർസലാക്കി എത്തിച്ചു കൊടുത്തു. സുരേഷ് ഗോപിയുടെ 35-ാം വിവാഹ വാർഷിക ദിനമാണിന്ന്. ബിജെപി നേതക്കളായ കെകെ അനീഷ് കുമാർ, രഘുനാഥ് സി. മേനോൻ, അഡ്വ. കെ.ആർ. ഹരി എന്നിവർ സുരേഷ് ഗോപിക്കൊപ്പം ഉണ്ടായിരുന്നു.