വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു, ഫോട്ടോകൾ കൂട്ടുകാർക്കയച്ച് ഭീഷണിപ്പെടുത്തി: ആളൂരിൽ ട്യൂഷൻ സെന്‍റർ ഉടമ അറസ്റ്റിൽ

By Web Team  |  First Published Sep 23, 2024, 8:18 AM IST

പരാതി അറിഞ്ഞ ഉടനെ പോലീസ്  രഹസ്യമായി മഫ്തിയിൽ സ്ഥാപനത്തിലെത്തി. ഉടൻ തന്നെ പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.


തൃശൂർ: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ ശാരീരിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ ട്യൂഷൻ സെന്‍റർ ഉടമ അറസ്റ്റിൽ. വെള്ളാഞ്ചിറ സ്വദേശി ശരത്തിനെയാണ് (28 വയസ്സ്) അറസ്റ്റ് ചെയ്തത്. തൃശൂരിൽ മൂന്നിടങ്ങളിൽ ശരത്തിന് ട്യൂഷൻ സ്ഥാപനങ്ങൾ ഉണ്ട്. ട്യൂഷൻ സ്ഥാപനത്തിൽ  വന്നുള്ള  പരിചയത്തിൽ ഇയാൾ  പെൺകുട്ടിയുമായി ഇസ്റ്റഗ്രാം, വാട്സ്ആപ് വഴി സൗഹൃദം സ്ഥാപിച്ചു. സ്ഥാപനത്തിൽ വച്ച് പെൺകുട്ടിയുടെ ഫോട്ടോസ് എടുത്തു ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.

2021 മുതൽ  പലതവണ ശാരീരികമായി ഉപദ്രവിച്ച ഇയാൾ നഗ്ന ഫോട്ടോകൾ പെൺകുട്ടിയുടെ സുഹൃത്തുക്കൾക്ക് അയച്ചതായും പരാതിയുണ്ട്. ഇതോടെ മാനസിക സമ്മർദ്ദത്തിലായ പെൺകുട്ടി അമ്മയ്ക്കൊപ്പം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി കെജി സുരേഷിനെ സമീപിച്ചു പരാതിപ്പെട്ടു. പരാതി അറിഞ്ഞ ഉടനെ പോലീസ്  രഹസ്യമായി മഫ്തിയിൽ ഇയാളുടെ സ്ഥാപനത്തിലെത്തി.

Latest Videos

ഉടൻ തന്നെ പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായാണ് വിവരം. റൂറൽ എസ്പി നവനീത് ശർമ്മയുടെ നിർദ്ദേശ പ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്പി കെ ജി സുരേഷിന്‍റെ നേതൃത്വത്തിൽ ആളൂർ ഇൻസ്പെക്ടർ  കെ എം ബിനീഷ് ആണ് അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻ്റ് ചെയ്തു.

കല്ലട ബസും ബൈക്കും കൂട്ടിയിടിച്ച് 19കാരൻ മരിച്ചു; ഒപ്പമുണ്ടായിരുന്ന യുവാവിന്‍റെ കാൽ അറ്റുപോയി 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!