സ്കൂൾ വരാന്തയിൽ വെച്ച് വിദ്യാർത്ഥിയെ തെരുവ് നായ ആക്രമിച്ചു; ഗുരുതര പരിക്ക്

By Web Team  |  First Published Dec 11, 2024, 9:40 PM IST

പ്ലസ്ടുവിന്റെ സെക്കന്റ് ടേം പരീക്ഷ കഴിഞ്ഞ് ക്ലാസ് റൂമിൽ നിന്നും പുറത്തേയ്ക്ക് വരുമ്പോഴായിരുന്നു തെരുവ് നായയുടെ ആക്രമണം. 


ചാരുംമൂട്: സ്കൂളിൽ വെച്ച് തെരുവനായ ആക്രമിച്ച വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്. താമരക്കുളം ചൈത്രത്തിൽ കുഞ്ഞുമോൻ - മിനി ദമ്പതികളുടെ മകൻ ശ്രീഹരി(17)ക്കാണ് തെരുവ് നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. ചൊവ്വാഴ്ചയായിരുന്നു സംഭവം. 

താമരക്കുളം ചത്തിയറ വൊക്കേഷണൽ സ്കൂളിൽ പ്ലസ്ടുവിന്റെ സെക്കന്റ് ടേം പരീക്ഷ കഴിഞ്ഞ് ക്ലാസ് റൂമിൽ നിന്നും പുറത്തേയ്ക്ക് വരുന്ന സമയം സ്കൂൾ വരാന്തയിൽ വെച്ചാണ് തെരുവ് നായയുടെ കടിയേറ്റത്. ഉടൻ തന്നെ താമരക്കുളം എഫ് എച്ച് സിയിലും മാവേലിക്കര ഗവ. ആശുപത്രിയിലും ചികിത്സ തേടി.  

READ MORE: പാമ്പ് പിടിത്തം ഹരമാക്കി, എന്തും നേരിടാൻ തയ്യാർ; മൂന്ന് വർഷത്തിനിടെ 100 പെരുമ്പാമ്പുകളെ വലയിലാക്കി രോഷ്നി

click me!