മലപ്പുറത്ത് കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി പുഴയിൽ മുങ്ങിമരിച്ചു

By Web Team  |  First Published Dec 19, 2024, 12:14 PM IST

ഉച്ചക്ക് രണ്ടരയോടെയാണ് അപകടം. അർജുനെ പുഴയിൽ കാണാതായതോടെ സുഹൃത്തുക്കൾ ബഹളം വെക്കുന്നത് കേട്ടെത്തിയ നാട്ടുകാരാണ് കുട്ടിയെ പുറത്തെടുത്തത്.


മലപ്പുറം: കൂട്ടുകാർക്കൊപ്പം ചാലിയാർ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. ചുങ്കത്തറ ബൈപ്പാസ് റോഡിൽ ഉരോത്തിൽ ഗിരീഷിന്റെ മകൻ അർജുൻ (17) ആണ് ബുധനാഴ്ച ചാലിയാറിൽ കൈപ്പിനി പാലത്തിന് സമീപത്തെ കടവിൽ മരിച്ചത്. ചുങ്കത്തറ എം.പി.എം ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ് വൺ വിദ്യാർഥിയാണ്.

ഉച്ചക്ക് രണ്ടരയോടെയാണ് അപകടം. അർജുനെ പുഴയിൽ കാണാതായതോടെ സുഹൃത്തുക്കൾ ബഹളം വെക്കുന്നത് കേട്ടെത്തിയ നാട്ടുകാരാണ് കുട്ടിയെ പുറത്തെടുത്തത്. ഉടനെ നിലമ്പൂർ ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വണ്ടാലി ബിന്ദു ആണ് മാതാവ്.. സഹോദരൻ: അഖിൽ.

Latest Videos

undefined

എസ്ഒജി വിനീതിന്റെ ആത്മഹത്യ; ആരോപണവിധേയനായ അസി. കമാൻഡന്റ് അജിതിന് ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!