കൊല്ലത്ത് നിർത്തിയിട്ട ലോറിക്ക് പിന്നിൽ 3 പേർ സഞ്ചരിച്ച സ്കൂട്ടർ ഇടിച്ചുകയറി, വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

By Web Team  |  First Published Dec 20, 2024, 10:10 PM IST

ഫൈസലിനൊപ്പം സ്കൂട്ടറിൽ ഉണ്ടായിരുന്ന രണ്ട് സുഹൃത്തുക്കൾക്കും പരിക്കേറ്റു. മൂന്ന് പേർ സഞ്ചരിച്ച സ്കൂട്ടർ നിയന്ത്രണംവിട്ട് ലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു. 


കൊല്ലം: മൈലാപൂരിൽ നിർത്തിയിട്ടിരുന്ന ലോറിയ്ക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ച്  വിദ്യാർത്ഥി മരിച്ചു. മൈലാപൂർ സ്വദേശിയായ പ്ലസ് വൺ വിദ്യാർത്ഥി ഫൈസൽ ആണ് മരിച്ചത്. ഫൈസലിനൊപ്പം സ്കൂട്ടറിൽ ഉണ്ടായിരുന്ന രണ്ട് സുഹൃത്തുക്കൾക്കും പരിക്കേറ്റു. മൂന്ന് പേർ സഞ്ചരിച്ച സ്കൂട്ടർ നിയന്ത്രണംവിട്ട് ലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു. ഫൈസലിനെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

അംബേദ്കറോട് ആദരം, റിപ്പബ്ലിക് ദിനം കേരളത്തില്‍ കോണ്‍ഗ്രസ് അംബേദ്കര്‍ ദിനമായി ആചരിക്കുമെന്ന് സുധാകരൻ

Latest Videos

undefined

 

 

click me!