ആശുപത്രിയിലെ തുരുമ്പിച്ച സ്ട്രച്ചർ തകർന്ന് വീണു; നെഞ്ചുവേദനയായി കൊണ്ടുവന്ന രോഗിക്ക് പരിക്ക്

By Web Team  |  First Published Aug 22, 2023, 11:47 PM IST

നെടുമങ്ങാട് താലൂക്ക് ആശുപത്രിയിലാണ് സംഭവം. സ്ട്രച്ചർ തകർന്ന് നാൽപതുകാരി നെഞ്ചിടിച്ച് തറയിൽ വീഴുകയായിരുന്നു. പനവൂർ മാങ്കുഴി സ്വദേശി ലാലിയ്ക്കാണ് പരിക്കേറ്റത്.


തിരുവനന്തപുരം: ആശുപത്രിയിലെ തുരുമ്പിച്ച സ്ട്രച്ചർ തകർന്ന് വീണ് രോഗിക്ക് പരിക്കേറ്റു. നെഞ്ചുവേദനയായി കൊണ്ടുവന്ന സ്ത്രീയെ അത്യാഹിത വിഭാഗത്തിൽ കൊണ്ടുപോകുമ്പോഴായിരുന്നു അപകടം. നെടുമങ്ങാട് താലൂക്ക് ആശുപത്രിയിലാണ് സംഭവം. സ്ട്രച്ചർ തകർന്ന് നാൽപതുകാരി നെഞ്ചിടിച്ച് തറയിൽ വീഴുകയായിരുന്നു. പനവൂർ മാങ്കുഴി സ്വദേശി ലാലിയ്ക്കാണ് പരിക്കേറ്റത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos

click me!