തെരുവ് നായ ആക്രമണം; മണിക്കൂറുകൾക്കുള്ളിൽ നായ കടിച്ചത് 12 പേരെ, സംഭവം കോഴിക്കോട് വടകരയിൽ

By Web Team  |  First Published Nov 5, 2024, 10:38 PM IST

പരിക്കേറ്റവർ വടകരയിലെ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ഒന്നരമണിക്കൂറിനുള്ളിലാണ് ഇത്രയും പേരെ നായ കടിച്ചത്.


കോഴിക്കോട്: വടകരയിൽ തെരുവ് നായയുടെ ആക്രമണത്തിൽ പന്ത്രണ്ട് പേർക്ക് പരിക്ക്. രാത്രി ഏഴരയോടെയാണ് ടൗണിലും താഴെ അങ്ങാടിയിലുമായി കാൽ നടയാത്രക്കാരെയും ബൈക്ക് യാത്രികരെയും നായ കടിച്ചത്. പരിക്കേറ്റവർ വടകരയിലെ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ഒന്നരമണിക്കൂറിനുള്ളിലാണ് ഇത്രയും പേരെ നായ കടിച്ചത്. കഴിഞ്ഞ ദിവസം വടകരയ്ക്കടുത്ത് പണിക്കോട്ടി റോഡിലും പത്തിലേറെ പേരെ തെരുവ് നായ കടിച്ച് പരിക്കേൽപ്പിച്ചിരുന്നു. 

പമ്പയിൽ 90 കാട്ടുപന്നികളെ ഉള്‍ക്കാട്ടിലേക്ക് മറ്റി, ഓഫ് റോഡ് ആംബുലന്‍സും റെഡി, എല്ലാം സുസജ്ജമെന്ന് വനംവകുപ്പ്

Latest Videos

https://www.youtube.com/watch?v=Ko18SgceYX8

click me!