നന്‍മണ്ടയിൽ 4 പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു; ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് പഞ്ചായത്ത്

By Web Team  |  First Published Dec 18, 2024, 4:14 PM IST

നായയുടെ പോസ്റ്റുമോർട്ടം നടത്തിയപ്പോഴാണ് പേവിഷബാധ സ്ഥിരീകരിച്ചത് 


കോഴിക്കോട്: കഴിഞ്ഞ ദിവസം കോഴിക്കോട് നന്‍മണ്ടയില്‍ നാല് പേരെ കടിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. നന്‍മണ്ടയിലെ മരക്കാട്ട്മുക്കിലാണ് നായ നാട്ടുകാരെ ആക്രമിച്ചത്. പേവിഷബാധ സ്ഥിരീകരിച്ചതിനാല്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.

നായയെ ചത്തനിലയില്‍ കഴിഞ്ഞ ദിവസം വൈകീട്ടോടെ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ജഡം വയനാട് പൂക്കോട് വെറ്ററിനറി ആശുപത്രിയില്‍ എത്തിക്കുകയും പോസ്റ്റ്‌മോര്‍ട്ടം നടത്തുകയും ചെയ്തു. ഇവിടെ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. ഈ നായ പ്രദേശത്തെ മറ്റ് നായകളെയോ വളര്‍ത്തുമൃഗങ്ങളെയോ കടിച്ചിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. നായയുടെ കടിയേറ്റവര്‍ പ്രതിരോധ കുത്തിവെയ്പ്പ് എടുത്തിട്ടുണ്ട്.

Latest Videos

undefined

കെഎസ്ആർടിസി ഉല്ലാസയാത്രാ ബസ് കേടായി; മണിക്കൂറുകൾ പെരുവഴിയിൽ, പണം തിരികെ തരാതെ ബദൽ ബസിൽ കയറില്ലെന്ന് യാത്രക്കാർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!