സംശയം തോന്നി സ്വിഫ്റ്റ് കാർ തടഞ്ഞപ്പോൾ വ്യാജ രജിസ്ട്രേഷൻ, പെരുമാറ്റത്തിലും സംശയം; കഞ്ചാവ് കേസ് പ്രതികൾ പിടിയിൽ

Published : Apr 08, 2025, 10:47 PM IST
സംശയം തോന്നി സ്വിഫ്റ്റ് കാർ തടഞ്ഞപ്പോൾ വ്യാജ രജിസ്ട്രേഷൻ, പെരുമാറ്റത്തിലും സംശയം; കഞ്ചാവ് കേസ് പ്രതികൾ പിടിയിൽ

Synopsis

തൃശ്സൂരിൽ നിന്ന് എത്തിയതാണെന്ന് യുവാക്കൾ പൊലീസിനോട് പറഞ്ഞെങ്കിലും വിശ്വസിച്ചിട്ടില്ല. കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പൊലീസ് പറയുന്നു.

തിരുവനന്തപുരം: വ്യാജ രജിസ്ട്രേഷൻ നമ്പരുള്ള കാറുമായി തൃശൂർ സ്വദേശികൾ വിഴിഞ്ഞം പൊലീസിന്‍റെ പിടിയിലായി. തൃശൂർ സ്വദേശികളായ ശശികുമാർ (55), അനന്തു ബാബു(28) എന്നിവരാണ് പിടിയിലായത്. വാഹന പരിശോധനയ്ക്കിടെ ഉച്ചക്കടയിൽ വച്ച് സംശയാസ്പദമായി തോന്നിയ ഇവരുടെ സ്വിഫ്റ്റ് കാർ പരിശോധിച്ചപ്പോഴാണ് വ്യാജ രജിസ്ട്രേഷനാണെന്ന് കണ്ടെത്തിയത്. 

തൃശൂരിൽ നിന്നെത്തിയതാണെന്ന് ഇവർ പറയുന്നുണ്ടെങ്കിലും പൊലീസ് വിശ്വസിച്ചിട്ടില്ല. ഇവർക്കെതിരെ പാലാരിവട്ടം, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ കഞ്ചാവ് വില്പനയ്ക്ക് കേസ് ഉള്ളതായി പൊലീസ് പറഞ്ഞു. വ്യാജരേഖ ചമച്ചതിന് ഇവർക്കെതിരെ കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കസ്റ്റഡിയിൽ വാങ്ങി വിശദമായ ചോദ്യം ചെയ്യലിൽ കൂടുതൽ വിവരം ലഭ്യമാകൂ.

Read also: അമ്മയുടെ വഴക്കിൽ നിന്നും രക്ഷപ്പെടാൻ പെൺകുട്ടി ഒളിച്ചത് വാഷിംഗ് മെഷീനില്‍, ഒടുവിൽ‌ ഫയർ ഫോഴ്സ് വരേണ്ടി വന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'സ്വാമിക്ക് പമ്പയൊരു പൂണൂല്...' വിൽസണ്‍ ചേട്ടൻ പഞ്ചായത്ത് ഓഫീസിൽ കയറി പാടിയ പാട്ട് ഹിറ്റ്; സിനിമ, ഗാനമേള, ഇനി നല്ല കാലം!
രക്ഷപ്പെട്ട പ്രതികളെ തേടി പുലര്‍ച്ചെ പൊലീസ് വാടക വീട്ടിലെത്തി, പരിശോധനയിൽ കണ്ടെത്തിയത് എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവും, ഡോക്ടറടക്കം ഏഴുപേര്‍ പിടിയിൽ