96-ാം വയസില്‍ ആഗ്രഹിച്ച് കഷ്ടപ്പെട്ട് വാങ്ങിയ മാല കള്ളന്‍ കവര്‍ന്ന വിഷമത്തിൽ കൃഷ്ണന്‍കുട്ടി ചേട്ടൻ
തിരുവനന്തപുരം: 96-ാം വയസില്‍ ആഗ്രഹിച്ച് കഷ്ടപ്പെട്ട് വാങ്ങിയ മാല കള്ളന്‍ കവര്‍ന്ന വിഷമത്തിൽ കൃഷ്ണന്‍കുട്ടി ചേട്ടൻ. ബാലരാമപുരം തേമ്പാമുട്ടം റസല്‍പുരം പോകുന്ന റോഡില്‍ വര്‍ഷങ്ങളായി പെട്ടിക്കട നടത്തുകയാണ് കൃഷ്ണന്‍കുട്ടി എന്ന 101 വയസുക്കാരൻ രാവും പകലും കഷ്ടപ്പെട്ട് വാങ്ങിച്ച രണ്ടര പവന്റെ സ്വര്‍ണമാല ആണ് ബൈക്കിലെത്തിയ സംഘം പൊട്ടിച്ചു കടന്നത്.
ഒരു രൂപയുടെയും രണ്ട് രൂപ തുട്ടുകളും സ്വരുകൂട്ടി അഞ്ചു വര്‍ഷത്തെ കഠിനമായ പ്രയത്‌നത്തിന് ശേഷം 96 വയസില്‍ രണ്ടര പവന്റെ സ്വര്‍ണമാല വാങ്ങിയത്. പതിറ്റാണ്ടുകളുടെ ആഗ്രഹത്തിന് ശേഷം വാങ്ങിയ സ്വര്‍ണമാല ജീവനോളമാണ് കൃഷ്ണന്‍കുട്ടി ചേട്ടന്. സിഗരറ്റ് ചോദിച്ചെത്തി മാല പൊട്ടിച്ച് കടന്നവനെ ചെറുത്തു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും അതെല്ലാം വിഭാലമാക്കി മോഷ്ടക്കള്‍ മാല പൊട്ടിച്ചു കടന്നു.
undefined
ബൈക്കിലെത്തിയ സംഘത്തില്‍ ഒരാള്‍ കടയിലിറങ്ങി സിഗരറ്റ് ചോദിച്ചു സിഗരറ്റ് നല്‍കുന്നതിനിടെ തീപ്പെട്ടി വേണമെന്നാവശ്യപ്പെട്ട് തീപ്പെട്ടി എടുക്കുവാനായി തിരിയുമ്പോഴാണ് മാലാ പൊട്ടിച്ചത്. ഉടനെ ജീവന്‍ പണയം വച്ച് മാല തിരികെ വാങ്ങുന്നതിനുള്ള മല്‍പ്പിടിത്തത്തില്‍ മാലയുടെ ചെറിയൊരു ഭാഗം കൃഷ്ണന്‍ കുട്ടി ചേട്ടന് ലഭിച്ചു. കൃഷ്ണന്‍കുട്ടി ചേട്ടന്റെ വിളികേട്ട് വീട്ടുകാരെത്തുമ്പോഴെക്കും മോഷ്ടക്കള്‍ കടന്നു. പ്രദേശത്തെ സിസിടിവി ക്യാമറകള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം