മോഷ്ടിച്ച ഒരു കിന്‍റലോളം ഉണ്ടകാപ്പി കണ്ടെടുത്തെന്ന് പൊലീസ്
കല്‍പ്പറ്റ: പനമരത്ത് തോട്ടത്തില്‍ കടന്നുകയറി കാപ്പി മോഷ്ടിച്ച യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. പനമരം മാതോത്ത് പൊയ്യില്‍ ഉന്നതിയിലെ രാജീവ് (27), രാജന്‍ (29), സുനില്‍ (27) എന്നിവരാണ് പിടിയിലായത്. മാതോത്ത് പൊയ്യില്‍ പത്മരാജന്‍ എന്നയാളുടെ തോട്ടത്തില്‍ നിന്നും കാപ്പി മോഷ്ടിച്ചെന്ന പരാതിയിലാണ് നടപടി.
മോഷ്ടിച്ച ഒരു കിന്‍റലോളം ഉണ്ടക്കാപ്പി പൊലീസ് കണ്ടെടുത്തു. സബ് ഇന്‍സ്‌പെക്ടര്‍ ദാമോദരന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സി ആര്‍ മോഹന്‍ദാസ്, പി വി അനീഷ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ രതീഷ്, ശേഖര്‍, ധനീഷ് എ സി, ഷിഹാബ്, എം എ രഘു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
undefined
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം