പൂപ്പാറയിൽ 17കാരിയെ രണ്ടാനച്ഛൻ പീഡിപ്പിച്ചു; 50 വർഷം അഴിക്കുള്ളിൽ കിടക്കണം, 1.5 ലക്ഷം പിഴയും ഒടുക്കണം

By Web Team  |  First Published Feb 28, 2024, 7:07 PM IST

പത്തനംതിട്ട കണിയാമ്പാറ സ്വദേശിയായ രണ്ടാനച്ഛൻ 2018 ലാണ് പൂപ്പാറയിലെ വീട്ടിൽ വെച്ച് പെൺകുട്ടിയെ പീഡിപ്പിച്ചത്.


ഇടുക്കി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛന് 50 വർഷം കഠിന തടവ് വിധിച്ച് കോടതി. പൂപ്പാറ സ്വദേശിയായ 17 കാരിയെ പീഡിപ്പിച്ച കേസിലാണ്  രണ്ടാനച്ഛന് 50 വർഷം തടവും 1,50,000 രൂപ പിഴയും ശിക്ഷ ലഭിച്ചത്. ദേവികുളം അതിവേഗ സ്പെഷ്യൽ കോടതിയയാണ് പ്രതിയെ ശിക്ഷിത്തത്.

പത്തനംതിട്ട കണിയാമ്പാറ സ്വദേശിയായ രണ്ടാനച്ഛൻ 2018 ലാണ് പൂപ്പാറയിലെ വീട്ടിൽ വെച്ച് പെൺകുട്ടിയെ പീഡിപ്പിച്ചത്. സംഭവം പുറത്തറിഞ്ഞതോടെ മാതാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. രണ്ട് ദിവസം മുമ്പ് മറ്റൊരു കേസിൽ  പൂപ്പാറയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. 

Latest Videos

പതിനാലുകാരിയെയാണ് നാല് യുവാക്കൾ ചേർന്ന് ബലാത്സംഗം ചെയ്തത്. കേസിൽ  പൂപ്പാറക്കാരായ മൂന്ന് പേരാണ് അറസ്റ്റിലായത്. പൂപ്പാറ സ്വദേശികളായ രാംകുമാറും വിഗ്നേഷും ജയ്സണുമാണ് പിടിയിലായത്. തമിഴ്നാട് സ്വദേശിയായ ഒരു പ്രതി കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു. 

Read More : കൊച്ചിയിലെ ഹെൽത്ത് കെയർ സ്പാ, പക്ഷേ മസാജ് മാത്രമല്ല, 'വേറെ ചിലതും'; രഹസ്യ വിവരം, കിട്ടിയത് 45 ഗ്രാം എംഡിഎംഎ

click me!