സംസ്ഥാനത്ത് പകൽ താപനിലയിൽ വീണ്ടും വർധനവ്; ഇന്നത്തെ ഉയർന്ന താപനില കണ്ണൂർ വിമാനത്താവളത്തിൽ

Published : Apr 21, 2025, 10:50 PM IST
സംസ്ഥാനത്ത് പകൽ താപനിലയിൽ വീണ്ടും വർധനവ്; ഇന്നത്തെ ഉയർന്ന താപനില കണ്ണൂർ വിമാനത്താവളത്തിൽ

Synopsis

38.1 ഡിഗ്രി സെൽഷ്യസാണ് കണ്ണൂർ വിമാനത്താവളത്തിലെ ഇന്നത്തെ താപനില. ഏപ്രിൽ മാസത്തിൽ ഈ വർഷം രേഖപെടുത്തിയ ഉയർന്ന ചൂടാണിത്

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് പകൽ താപനിലയിൽ വീണ്ടും വർധനവ്. ഇന്ന് സംസ്ഥാനത്തു ഏറ്റവും ഉയർന്ന താപനില രേഖപെടുത്തിയത് കണ്ണൂർ വിമാനത്താവളത്തിലാണ്. 38.1 ഡിഗ്രി സെൽഷ്യസാണ് കണ്ണൂർ വിമാനത്താവളത്തിലെ ഇന്നത്തെ താപനില. ഏപ്രിൽ മാസത്തിൽ ഈ വർഷം രേഖപെടുത്തിയ ഉയർന്ന ചൂടാണിത്. പാലക്കാട്‌ 37.4 ഡിഗ്രി സെൽഷ്യസാണ് ഇന്ന് രേഖപെടുത്തിയത്. ജില്ലയിലെ ഏപ്രിൽ മാസത്തിലെ ഈ വർഷത്തെ ഏറ്റവും ഉയർന്ന ചൂട്. കഴിഞ്ഞ വർഷം ഇതേ ദിവസം പാലക്കാട്‌ രേഖപെടുത്തിയത് 40.5 ഡിഗ്രി സെൽഷ്യസായിരുന്നു. കണ്ണൂരിൽ 38.3 ഡിഗ്രി സെൽഷ്യസും. 

രാജ്യത്ത് ഇന്ന് രേഖപെടുത്തിയ ഉയർന്ന താപനില മഹാരാഷ്ട്രയിലെ  ചന്ദ്രപുരിലാണ്.  45.6 ഡിഗ്രി സെൽഷ്യസായിരുന്നു ഇന്ന് ചന്ദ്രപുരിൽ അനുഭവപ്പെട്ടത്. കഴിഞ്ഞവർഷം ഏപ്രിൽ മാസത്തിൽ ഭൂരിഭാഗം ദിവസവും ശരാശരി ഉയർന്ന താപനില 36-37 ഡിഗ്രി സെൽഷ്യസിന് ഇടയിൽ രേഖപെടുത്തിയപ്പോൾ ഈ വർഷം 35 ഡിഗ്രി സെൽഷ്യസ് രേഖപെടുത്തിയത് ഇതുവരെ 5 ദിവസം മാത്രമാണ്. മുൻ വർഷങ്ങളെ അപേക്ഷിച്ചു  ഇത്തവണ ഏപ്രിൽ മാസത്തിൽ  ഇതുവരെ ഉയർന്ന താപനിലയിൽ കാര്യമായ കുറവ് രേഖപെടുത്തിയിട്ടുണ്ട്.  അതോടൊപ്പം വേനൽ മഴയിൽ കാര്യമായ വർധനവുമുണ്ടായി.  ഇനിയുള്ള ദിവസങ്ങളിലും സംസ്ഥാനത്തു ഇടവിട്ടുള്ള ഒറ്റപെട്ട വേനൽ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വിദഗ്ധർ വിശദമാക്കുന്നത്. 

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുള്ളത്. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും 25 വരെ ഇടിമിന്നലോടെ മഴക്കും സാധ്യതയുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ എന്നീ  ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തലയിലൂടെ പാലൊഴിച്ച് പ്രതിഷേധിച്ച യുവാവിന്‍റേത് നാടകം, റീച്ച് ഉണ്ടാക്കാനുള്ള തന്ത്രമെന്ന് ആക്ഷേപം; ക്ഷീര കർഷകർ രംഗത്ത്
മദ്യലഹരിയിൽ ഥാർ ഡ്രൈവർ, ഇടിച്ച് തെറിപ്പിച്ചത് പുതുവർഷ പ്രാർത്ഥന കഴിഞ്ഞിറങ്ങിയ കുടുംബത്തിന്റെ കാർ, ആശുപത്രിയിൽ നിന്ന് മുങ്ങി ഡ്രൈവർ