2022-ല്‍ ആരംഭിച്ച 'ഗൃഹ ശോഭ' സംരംഭം സ്ത്രീകള്‍ നയിക്കുന്നതും നിര്‍ധനരായ കുടുംബങ്ങള്‍ക്കും 1,000 സൗജന്യ വീടുകള്‍ നല്‍കാന്‍ ലക്ഷ്യമിടുന്നു.
പാലക്കാട്: പാലക്കാട് ജില്ലയിലെ സ്ത്രീകള്‍ നേതൃത്വം നല്‍കുന്ന കുടുംബങ്ങള്‍ക്ക് 120 വീടുകള്‍ വച്ചുനൽകി ഗൃഹ ശോഭ 2025 പദ്ധതി. പിഎന്‍സി മേനോനും ശോഭാ മേനോനും ചേര്‍ന്ന് 1994-ല്‍ സ്ഥാപിച്ച ശ്രീ കുറുംബ എജ്യുക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റാണ് അധഃസ്ഥിത കുടുംബങ്ങളെ സഹായിക്കാനുള്ള ദൗത്യത്തിൽ വലിയ മുന്നേറ്റം നടത്തിയത്. ഭൂരഹിതരായ 13 കുടുംബങ്ങള്‍ക്ക് വീട് നിര്‍മിക്കാന്‍ അഞ്ച് സെന്റ് വീതം ഭൂമിയും നല്‍കി. കഴിഞ്ഞ വര്‍ഷം ട്രസ്റ്റ് വിജയകരമായി 110 വീടുകള്‍ ലഭ്യമാക്കിയിരുന്നു. ഇതോടെ മൊത്തം 230 സൗജന്യ വീടുകള്‍ അര്‍ഹരായ കുടുംബങ്ങള്‍ക്ക് കൈമാറി.
1,000 സൗജന്യ വീടുകള്‍ നല്‍കാന്‍ ലക്ഷ്യമിടുന്ന ഈ സംരംഭം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് അപര്യാപ്തമായ ഭവനങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഒരു ചുവടുവെപ്പാണ്. ഈ പ്രയത്‌നം തുടര്‍ന്നുകൊണ്ട് 2025 മാര്‍ച്ചില്‍ 120 വീടുകള്‍ക്കുകൂടി തറക്കല്ലിടും. റവന്യൂ, ഹൗസിംഗ് മന്ത്രി അഡ്വ കെ രാജന്‍, സംസ്ഥാന മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, രാഷ്ട്രീയ നേതാക്കള്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു പരിപാടി.
''സുരക്ഷിതമായ ഒരു വീട് എണ്ണമറ്റ സാധ്യതകള്‍ക്കുള്ള തുടക്കമാണ്. ഗൃഹ ശോഭ സംരംഭത്തിലൂടെ, സ്ത്രീകള്‍ നയിക്കുന്ന കുടുംബങ്ങളെ തടസ്സങ്ങള്‍ മറികടന്ന് ശോഭനമായ ഭാവി കെട്ടിപ്പടുക്കാന്‍ പ്രാപ്തരാക്കുന്നു. ഈ യാത്രയിലൂടെ വീടുകള്‍ നല്‍കുന്നതിനേക്കാളുപരി ഇത് വരും തലമുറകള്‍ക്ക് ശാക്തീകരണത്തിന്റെയും പ്രതീക്ഷയുടെയും ഒരു പാരമ്പര്യം സൃഷ്ടിക്കുന്നതു കൂടിയാണെന്ന് ട്രസ്റ്റ് അധികൃതര്‍ പറഞ്ഞു.
ശ്രീ കുറുംബ എഡ്യൂക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റില്‍, സമഗ്രമായ സാമൂഹിക വികസനത്തിലൂടെ ശാശ്വതമായ മാറ്റം സൃഷ്ടിച്ചുകൊണ്ട് ജീവിതത്തെ പരിവര്‍ത്തനം ചെയ്യാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും ശോഭ ഗ്രൂപ്പിന്റെ സ്ഥാപകനും ശ്രീ കുറുംബ എജ്യുക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പിന്നിലെ ദര്‍ശകനുമായ പിഎന്‍സി മേനോനും പറഞ്ഞു.