ഹൃദയഭിത്തിയിൽ സുഷിരങ്ങളുള്ള എട്ടുവയസ്സുകാരിക്കാണ് ഡോ. വി സൗമ്യ രമണൻ, ഡോ. ശ്രാവന്തി പൊന്നുരു എന്നിവരുടെ നേതൃത്വത്തിൽ സങ്കീർണമായ ഹൃദയ ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ വിജയകരമായിരുന്നെന്നും കുട്ടി സുഖം പ്രാപിച്ചുവരികയാണെന്നും ശ്രീചിത്ര അധികൃതർ അറിയിച്ചു
തിരുവനന്തപുരം: വനിതാ ദിനത്തോടനുബന്ധിച്ച് വനിതകളുടെ നേതൃത്വത്തിൽ ഹൃദയശസ്ത്രക്രിയ നടത്തി ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി. 15 വനികളുടെ സംഘമാണ് വനിതാ ദിനത്തിൽ ശസ്ത്രക്രിയ നടത്തിയത്. ഹൃദയഭിത്തിയിൽ സുഷിരങ്ങളുള്ള എട്ടുവയസ്സുകാരിക്കാണ് ഡോ. വി സൗമ്യ രമണൻ, ഡോ. ശ്രാവന്തി പൊന്നുരു എന്നിവരുടെ നേതൃത്വത്തിൽ സങ്കീർണമായ ഹൃദയശസ്ത്രക്രിയ നടത്തിയത്.
ശുദ്ധരക്തവും അശുദ്ധ രക്തവും കൂടിക്കലരുന്ന ഗുരുതരമായ ശാരീരിക അവസ്ഥയിലായിരുന്നു കുട്ടി. ശസ്ത്രക്രിയ വിജയകരമായിരുന്നെന്നും കുട്ടി സുഖം പ്രാപിച്ചുവരികയാണെന്നും ശ്രീചിത്ര അധികൃതർ അറിയിച്ചു. അനസ്തെറ്റിസ്റ്റുമാരായ ഡോക്ടർ രൂപ ശ്രീധർ, ഡോ. നയന നെമനി, ഡോ. മമതാ മുനാഫ്, ഡോ. അനുപമ ഷാജി എന്നിവർക്കൊപ്പം എൻ ബീഗം തസ്ലിം, അർച്ചന എസ് കുമാർ, ആർ എസ് മഞ്ജു, കെ നെഹില, കെ എസ് അസീന, ആനി ജോൺ, ബ് എസ് ആഷ, എസ് മഞ്ജുഷ, പി കെ സ്മിത എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.