ആളില്ലാത്ത വീടുകൾ നോക്കിവെച്ച് പിന്നീടെത്തും; ഒരു മാസത്തിനിടെ കടയിൽ വിൽക്കാൻ കൊണ്ടുവന്നത് നിരവധി മോട്ടോറുകൾ

By Web Team  |  First Published Nov 12, 2024, 9:26 PM IST

ഏറ്റവുമൊടുവിൽ ഒരു വീട്ടിൽ നടന്ന മോഷണത്തെ തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ആളെ തിരിച്ചറിഞ്ഞത്. 


ഹരിപ്പാട്: അടച്ചിട്ടിരിക്കുന്ന വീടുകളിൽ കയറി മോട്ടറും മറ്റു ഉപകരണങ്ങളും മോഷണം നടത്തിയ കേസിലെ പ്രതിയെ പിടികൂടി. പള്ളിപ്പാട് ശ്രീനിലയം വീട്ടിൽ വിഷ്ണുവിനെയാണ് (29) ഹരിപ്പാട് പൊലീസ് പിടികൂടിയത്. കീരിക്കാട് പള്ളിമുക്കിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു ഇയാൾ. കഴിഞ്ഞ ശനിയാഴ്ച മറുതാമുക്കിനു സമീപം സതീഷ് കുമാറിന്റെ ഉടമസ്തയിലുള്ള വീട്ടിൽ നിന്നും പമ്പുസെറ്റും മോട്ടറും മോഷണം പോയി. ഇവരുടെ പരാതിയെ തുടർന്ന് പോലീസ് അന്വേഷണം നടത്തുകയും സിസി ടി വി ദൃശ്യങ്ങളിൽ  നിന്നും പ്രതിയെ തിരിച്ചറിയുകയായിരുന്നു. 

വിഷ്ണുവിനെ പിടികൂടി കൂടുതൽ ചോദ്യം ചെയ്തപ്പോൾ ഇയാൾ മോട്ടോർ വിറ്റ കട ഏതെന്ന് വെളിപ്പെടുത്തി. കൂടുതൽ വീടുകളിൽ നിന്നും മോട്ടോറുകൾ എടുത്തതായി സമ്മതിക്കുകയും ചെയ്തു. മോട്ടോർ വിറ്റെന്ന് പറഞ്ഞ കടയിൽ പൊലീസെത്തി തിരക്കിയപ്പോൾ ഒരുമാസംകൊണ്ട് ഇയാൾ നിരവധി മോട്ടോറുകൾ അവിടെ കൊണ്ടുവന്ന് വിറ്റതായി കണ്ടത്തുകയും ചെയ്തു. 

Latest Videos

പ്രദേശത്ത് അടച്ചിട്ടിരിക്കുന്ന വീടുകൾ കണ്ടു വെക്കുകയും പിന്നീട് ഈ വീടുകളിൽ വന്നു മോഷണം നടത്തുകയും ചെയുന്നതാണ് ഇയാളുടെ രീതിയെന്നു പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു സ്റ്റേഷൻ ഹൗസ് ഓഫീസർ മുഹമ്മദ്‌ ഷാഫി സബ് ഇൻസ്പെക്ടർമാരായ ശ്രീകുമാർ, ഷൈജ, സിവിൽ പൊലീസ് ഓഫീസർമാരായ സുരേഷ്, നിഷാദ്, അൽ അമീൻ, സജാദ് എന്നിവരടങ്ങുന്ന സംഘമാണ്  പ്രതിയെ പിടികൂടിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!