മൈസൂര്‍ ഭാഗത്ത് നിന്നുവന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ യാത്രക്കാരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കല്‍പ്പറ്റ: വയനാട് മുത്തങ്ങയില്‍ ഓടുന്ന കാറിന് മുകളിലേക്ക് പുള്ളിമാന്‍ ചാടി അപകടം. കാറിന്റെ മുൻഭാഗത്തെ ഗ്ലാസ് തകർന്ന് കര്‍ണാടക സ്വദേശികളായ യാത്രക്കാർക്ക് പരിക്കേറ്റു. മാന്‍ സംഭവ സ്ഥലത്തുതന്നെ ചത്തു. മൈസൂര്‍ ഭാഗത്ത് നിന്നുവന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ യാത്രക്കാരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം.
കോഴിക്കോട് - മൈസൂർ ദേശീയപാതയിൽ മുത്തങ്ങ ആർ.ടി.ഒ ചെക്ക്‌പോസ്റ്റിന് തൊട്ടടുത്ത് തകരപ്പാടിക്കും പൊൻകുഴി ക്ഷേത്രത്തിനും വെച്ചായിരുന്നു അപകടം നടന്നത്. ഇന്ന് ഉച്ചക്ക് ഒന്നരയോടുകൂടിയാണ് സംഭവം. മാന്‍ ചാടിയതിനെ തുടർന്ന് ചില്ലും റൂഫ് ടോപ്പിന്റെ ഒരു ഭാഗവും തകർന്നു. ഈ ഭാഗത്ത് വന്യ മൃഗങ്ങൾ റോഡ് മുറിച്ച് കടക്കുന്നത് പതിവാണ്. വനത്തിനോട് ചേർന്ന് കടന്നുപോകുന്ന പാതയിൽ അമിതവേഗതയിലാണോ വാഹനം എത്തിയതെന്നും പരിശോധിക്കും.
Read More : ആലപ്പുഴയിൽ ബൈക്ക് മോഷണം, പിന്നാലെ പ്രതി മുങ്ങി; 4 മാസത്തിന് ശേഷം തിരുവനന്തപുരത്ത് പിടിയിൽ