ഇന്ത്യയിലെ ഏറ്റവും പ്രായമേറിയ നാട്ടാനയെന്ന തലയെടുപ്പോടെ നിൽക്കുന്ന സോമനാണ് കോട്ടൂരിലെ പ്രധാനി. 80 വയസ് കഴിഞ്ഞ സോമനെ പൊന്നുപോലെയാണ് കോട്ടൂരിലെ വനം വകുപ്പ് ഉദ്യോഗസ്ഥർ നോക്കുന്നത്
തിരുവനന്തപുരം: കൊവിഡ് കാലത്ത് കോട്ടൂർ ആന പരിപാലന കേന്ദ്രത്തിലെ 16 ആനകളും പ്രത്യേക നിരീക്ഷണത്തിലാണ്. കുളിച്ചൊരുങ്ങി നിന്നാൽ കാണാൻ പത്താളു കൂടാത്തതിന്റെ വിഷമത്തിലാണ് ഇവിടുത്തെ ആനകൾ. ഇന്ത്യയിലെ ഏറ്റവും പ്രായമേറിയ നാട്ടാനയെന്ന തലയെടുപ്പോടെ നിൽക്കുന്ന സോമനാണ് കോട്ടൂരിലെ പ്രധാനി.
80 വയസ് കഴിഞ്ഞ സോമനെ പൊന്നുപോലെയാണ് കോട്ടൂരിലെ വനം വകുപ്പ് ഉദ്യോഗസ്ഥർ നോക്കുന്നത്. കൊവിഡ് കാലത്ത് കൂടുതൽ ശ്രദ്ധവേണ്ടെന്ന് പ്രായമാർക്കും കുട്ടികള്‍ക്കുമണല്ലോ..! ഇനിയും ക്യാമറയ്ക്ക് മുന്നിൽ വരാത്ത മൂന്നു മാസം മാത്രം പ്രായമുള്ള ശ്രീകുട്ടിയെ ഒരു രഹസ്യകേന്ദ്രത്തിൽ ആരെയും കാണിക്കാതെ പരിചരിക്കുകയാണ്. കുട്ടികളായ കണ്ണനും കൂട്ടുകാരും ഉള്‍പ്പെടെ അഞ്ച് ആനകളെ പുറത്തിക്കുന്നുണ്ടെങ്കിലും പ്രത്യേകം നിരീക്ഷണത്തിലാണ്.
undefined
മുമ്പ് ആനകളെ ഭക്ഷണമൂട്ടാനും അവരുടെ നീരാട്ട് കാണാനുമൊക്കെ വലിയ തിരക്കായിരുന്നു കോട്ടൂരിൽ. ഇപ്പോള്‍ കാഴ്ചക്കാരില്ലാത്തിനാൽ ലേശം പരിഭവത്തിലാണ് പലരും. സന്ദർശകരില്ലെങ്കിലും ആനകളുടെ ദിനചര്യകള്‍ക്കൊന്നും ഒരു മാറ്റവുില്ല. ആനകളെ പരിപാലിക്കുന്ന പാപ്പാൻമാരും ഉദ്യോഗസ്ഥരുമൊന്നും കോട്ടൂർ പരിപാലനകേന്ദ്രം വിട്ടുപോകുന്നുമില്ല.
ആശങ്ക സൃഷ്ടിച്ച് ഉറവിടം തിരിച്ചറിയാത്ത എട്ട് കൊവിഡ് കേസുകൾ, അതിൽ അഞ്ചും കോട്ടയത്ത്