പാലക്കാട്ടെ രാഷ്ട്രീയ ക്യാംപുകളിൽ സ്ഥാനാർത്ഥികളെ ചൊല്ലിയുള്ള വാക്പോര് ഒതുങ്ങിയിട്ടില്ല. ഇതിനിടെ ഷാർജയിൽ ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ ഓണാഘോഷത്തിൽ പാലക്കാട്ടു നിന്നുള്ള മന്ത്രി എംബി രാജേഷും എംപി വികെ ശ്രീകണ്ഠനും ഒന്നിച്ചെത്തിയത്.
ഷാർജ: പാലക്കാട്ടെ തെരഞ്ഞെടുപ്പ് ചൂടിനിടെ പാലക്കാട് നിന്നുള്ള മന്ത്രി എംബി രാജേഷിനോടും വികെ ശ്രീകണ്ഠൻ എംപിയോടും സൗഹൃദം പങ്കിട്ട് ഇടത് സ്ഥാനർഥി പി സരിന്റെ ഭാര്യ സൗമ്യ സരിൻ. ഷാർജയിൽ ഇന്ത്യൻ അസോസിയേഷൻ്റെ ഓണാഘോഷത്തിലായിരുന്നു മൂവരും ഒന്നിച്ചെത്തിയത്. പാലക്കാട്ടെ രാഷ്ട്രീയ ക്യാംപുകളിൽ സ്ഥാനാർത്ഥികളെ ചൊല്ലിയുള്ള വാക്പോര് ഒതുങ്ങിയിട്ടില്ല. ഇതിനിടെ ഷാർജയിൽ ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ ഓണാഘോഷത്തിൽ പാലക്കാട്ടു നിന്നുള്ള മന്ത്രി എംബി രാജേഷും എംപി വികെ ശ്രീകണ്ഠനും ഒന്നിച്ചെത്തിയത്.
വേദിയിൽ ഇരുവരും രാഷ്ട്രീയമൊന്നും സംസാരിച്ചില്ല. ഇതിനിടെയാണ് യുഎഇയിൽ ഡോക്ടറും ഇടത് സ്ഥാനാർത്ഥി പി സരിന്റെ ഭാര്യയുമായ സൗമ്യ സരിനും ചടങ്ങിലേക്കെത്തിയത്. നേതാക്കളോട് സൗഹൃദ സംഭാഷണം നടത്തി സൗമ്യ മടങ്ങി. സ്ഥാനാർത്ഥിത്വത്തിലും രാഷ്ട്രീയത്തിലും അഭിപ്രായം പറയില്ലെന്നു സൗമ്യ നേരത്തെ വ്യക്തമാക്കിയതുമാണ്. നേതാക്കളുടെ മാധ്യമങ്ങളോടുള്ള പ്രതികരണത്തിൽ നിറയെ പാലക്കാടൻ ചൂടായിരുന്നു.
യുഡിഎഫിനകത്ത് അഗ്നി പർവ്വതം പുകയുകയാണ്. അത് പൊട്ടിത്തെറിക്കുന്നതിൻ്റെ ലക്ഷണങ്ങൾ കാണുകയാണ്. എൽഡിഎഫ് മുന്നോട്ടുവെക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥി അസംതൃപ്തരായ കോണ്‍ഗ്രസുകാർക്കുപോലും വോട്ടു ചെയ്യാൻ കഴിയുന്ന സ്ഥാനാർത്ഥിയാണെന്നും മന്ത്രി എംബി രാജേഷ് പറഞ്ഞു. ഞങ്ങളിൽ നിന്നും പോയ ഒരാളെയാണ് സിപിഎം സ്ഥാനാർത്ഥിയാക്കിയിരിക്കുന്നത്. അതുകൊണ്ട് സ്വന്തം പാളയത്തിലെ പട ആദ്യം നന്നാക്കട്ടെയായിരുന്നു ശ്രീകണ്ഠൻ എംപിയുടെ പ്രതികരണം. ഇതിനിടെ, സരിന്റെ സ്ഥാനാർത്ഥിത്വത്തിലെ നിലപാട് വ്യക്തമാക്കി പുതിയ വീഡിയോയും ഡോ. സൗമ്യ സരിൻ പോസ്റ്റ് ചെയ്തിട്ടുണ്ട്.
https://www.youtube.com/watch?v=Ko18SgceYX8