എം വി ഗോവിന്ദന്റെ പ്രസംഗത്തിനിടെ സദസിൽ പാമ്പ്; ചിതറിയോടി ആളുകള്‍- വീഡിയോ

By Web Team  |  First Published Jul 31, 2023, 5:51 PM IST

കരിമ്പം കില ഉപകേന്ദ്രത്തിലെ കെട്ടിട ഉദ്ഘാടന പരിപാടിക്കിടെയായിരുന്നു സംഭവം. സദസിൽ സ്ത്രീകള്‍ ഇരിക്കുന്നിടത്തായിരുന്നു പാമ്പിനെ കണ്ടത്. പാമ്പിനെ കണ്ടതോടെ പരിഭ്രാന്തരായ ആളുകള്‍ ചിതറിയോടി.


കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സംസാരിക്കുന്ന സദസിൽ പാമ്പ് ഇഴഞ്ഞെത്തിയത് പരിഭ്രാന്തി പരത്തി. കരിമ്പത്തെ കില ഉപകേന്ദ്രത്തിൽ ആരംഭിക്കുന്ന രാജ്യാന്തര നേതൃത്വ പഠന കേന്ദ്രത്തിന്റെ കെട്ടിട നിർമാണം ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു സംഭവം.

സ്ഥലം എംഎൽഎ കൂടിയായ എം വി ഗോവിന്ദൻ നാടുകാണിയിലെ  പുതിയ മൃഗശാലയെ കുറിച്ച് പറ‌‌യുതിനിടെയായിരുന്നു സദസിൽ പാമ്പെത്തിയത്. സദസിൽ സ്ത്രീകള്‍ ഇരിക്കുന്നിടത്തായിരുന്നു പാമ്പിനെ കണ്ടത്. പാമ്പിനെ കേട്ടതും സദസ്സിലുണ്ടായിരുന്ന ആളുകള്‍ പരിഭ്രാന്തരായ ചിതറിയോടി. പാമ്പ് പുറത്തേയ്ക്ക് പോയപ്പോഴാണ് രംഗം ശാന്തമായത്. ചേരയാണ് വേദിയുടെ പരിസരത്ത് എത്തിയതെന്ന് പിന്നീട് കണ്ടെത്തി.  

Latest Videos

Also Read: ആലുവയില്‍ കൊല്ലപ്പെട്ട അഞ്ച് വയസുകാരിയുടെ കുടുംബത്തിന് അടിയന്തര ആശ്വാസമായി ഒരു ലക്ഷം രൂപ അനുവദിച്ചു

വീഡിയോ കാണാം:

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

Asianet News Live

click me!