വെള്ളം കുടിക്കുന്നതിനിടെ കാൽ വഴുതി 70 അടി താഴ്ച്ചയിലേക്ക്; തലയിടിച്ചു പലവട്ടം മറിഞ്ഞു,കാട്ടാനക്ക് ദാരുണാന്ത്യം

By Web Desk  |  First Published Jan 10, 2025, 4:46 PM IST

70 അടി താഴേക്ക് വീണ ആന പാറയിൽ തലയിടിച്ചാണ് മരിച്ചത്. പാറയിൽ തലയിടിച്ചു ആന പലവട്ടം മറിയുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. 


ചെന്നൈ: തമിഴ്നാട്ടിൽ പാറയിൽ നിന്ന് വീണ് കാട്ടാനയ്ക്ക് ദാരുണാന്ത്യം. നീലഗിരി കുനൂരിലാണ് സംഭവം. വെള്ളം കുടിക്കാൻ വന്നപ്പോൾ, കാലു വഴുതി താഴേക്ക് വീഴുകയായിരുന്നു. 70 അടി താഴേക്ക് വീണ ആന പാറയിൽ തലയിടിച്ചാണ് മരിച്ചത്. പാറയിൽ തലയിടിച്ചു ആന പലവട്ടം മറിയുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. 15 വയസ്സ് പ്രായമുള്ള പെൺ ആനയാണ്‌ അപകടത്തിൽപെട്ടത്. മുതുമലയിൽ നിന്നുള്ള സംഘം എത്തി പോസ്റ്റുമാർട്ടം നടത്തും. പ്രദേശത്ത് രണ്ട് കാട്ടാനകൾ കൂടി ഉള്ളതിനാൽ വനം വകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. 

പാലക്കാട് റെയിൽവെ സ്റ്റേഷനിൽ വെച്ച് പിടിയിലായ പശ്ചിമ ബംഗാൾ സ്വദേശിയിൽ നിന്ന് കണ്ടെടുത്തത് 2.05 കിലോ കഞ്ചാവ്

Latest Videos

https://www.youtube.com/watch?v=Ko18SgceYX8

click me!