മലപ്പുറം ജില്ലയിൽ ആറ് പേർക്ക് കൂടി കൊവിഡ്; രണ്ട് പേർക്ക് സമ്പർക്കത്തിലൂടെ രോ​ഗബാധ

By Web Team  |  First Published Jun 9, 2020, 6:59 PM IST

പുതുതായി രോഗബാധ സ്ഥിരീകരിച്ചവരെല്ലാം കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസൊലേഷനിൽ ചികിത്സയിലാണെന്ന് ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു.


മലപ്പുറം: ജില്ലയിൽ ആറ് പേർക്ക് കൂടി ചൊവ്വാഴ്ച കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ രണ്ട് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഒരാൾ മുംബൈയിൽ നിന്നും മൂന്ന് പേർ വിവിധ വിദേശ രാജ്യങ്ങളിൽ നിന്നും എത്തിയവരാണ്. പുതുതായി രോഗബാധ സ്ഥിരീകരിച്ചവരെല്ലാം കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസൊലേഷനിൽ ചികിത്സയിലാണെന്ന് ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു.

സമ്പർക്കത്തിലൂടെ രോഗബാധയേറ്റവർ

Latest Videos

undefined

ആതവനാട് വെട്ടിച്ചിറ കരിപ്പോൾ സ്വദേശി 31 കാരൻ, ഇയാളുടെ രണ്ട് വയസുള്ള മകൾ എന്നിവർക്കാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ജില്ലയിൽ നിന്ന് മടങ്ങിയ ശേഷം ജൂൺ ഒന്നിന് തമിഴ്നാട്ടിൽ രോഗബാധ സ്ഥിരീകരിച്ച് ചികിത്സയിലുള്ള ഇവരുടെ ബന്ധുവുമായാണ് ഇരുവർക്കും സമ്പർക്കമുണ്ടായത്.

മറ്റ് രോഗ ബാധിതർ

1. മെയ് 23 ന് മുംബൈയിൽ നിന്ന് സ്വകാര്യ ബസിൽ നാട്ടിൽ തിരിച്ചെത്തിയ തെന്നല കുന്നൽപ്പാറ സ്വദേശി (44)

2 .ദുബായിൽ നിന്ന് മെയ് 30 ന് കരിപ്പൂർ വഴി നാട്ടിലെത്തിയ പോത്തുകല്ല് മുണ്ടേരി സ്വദേശി (28)

3. ജൂൺ നാലിന് അബുദബിയിൽ നിന്ന് കരിപ്പൂരെത്തിയ തലക്കാട് വേങ്ങാനൂർ പുല്ലൂർ സ്വദേശി (37)

4. ജൂൺ രണ്ടിന് കുവൈത്തിൽ നിന്ന് കൊച്ചി വഴിയെത്തിയ എടപ്പാൾ കോലൊളമ്പ് സ്വദേശിനി ഗർഭിണി (25)

click me!