കിണറ്റിലകപ്പെട്ട മൂ൪ഖൻ പാമ്പിനെ സാഹസികമായി പിടികൂടി. സ്നേക്ക് ക്യാച്ചര്‍ സുധീഷ് കൂറ്റനാടാണ് ആഴമുള്ള കിണറ്റിൽ നിന്നും പാമ്പിനെ പിടികൂടി പുറത്തെത്തിച്ചത്.
പാലക്കാട്: കിണറ്റിലകപ്പെട്ട മൂ൪ഖൻ പാമ്പിനെ സാഹസികമായി പിടികൂടി. പാലക്കാട് ചാലിശ്ശേരിയിൽ നി൪മാണത്തിലിരിക്കുന്ന ഭിന്നശേഷി കേന്ദ്രത്തിലെ കിണറ്റിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്. സ്നേക്ക് ക്യാച്ചര്‍ സുധീഷ് കൂറ്റനാടാണ് ആഴമുള്ള കിണറ്റിലിറങ്ങി പാമ്പിനെ പിടിച്ചത്.
ആറടി നീളമുള്ള പാമ്പിനെ പിന്നീട് വനത്തിലേക്ക് വിട്ടു. കിണറ്റിൽ കൂറ്റൻ പാമ്പ് വീണതറിഞ്ഞ് പഞ്ചായത്തംഗം പാമ്പുപിടുത്തക്കാരനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സുധീഷ് കൂറ്റനാട് സ്ഥലത്തെത്തി ആഴമുള്ള കിണറിൽ കയറുകെട്ടിയിറങ്ങുകയായിരുന്നു.
കിണറിലേക്ക് ഏണി വെച്ചശേഷം അതിൽ നിന്നുകൊണ്ടാണ് പാമ്പിനെ പിടികൂടിയത്. വെള്ളത്തിൽ കിടന്നിരുന്ന പാമ്പിനെ ശ്രമകരമായ ദൗത്യത്തിനൊടുവിലാണ് പിടികൂടി പുറത്തെത്തിച്ചത്. ഉപയോഗിക്കാത്ത കിണറിലാണ് പാമ്പ് വീണത്.
പെണ്‍സുഹൃത്തിന്‍റെ വീടിനുനേരെ യുവാവിന്‍റെ ആക്രമണം; വീടിനും വാഹനത്തിനും തീയിട്ടു; പ്രതി അറസ്റ്റിൽ