തുടര്‍ച്ചയായ അക്രമ സംഭവങ്ങളിൽ സിപിഎം നടപടി; യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടും

By Web Team  |  First Published Dec 17, 2024, 2:19 PM IST

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചു വിടും. യൂണിറ്റ് കമ്മിറ്റി ഭാരവാഹികൾ അക്രമ സംഭവങ്ങൾ തുടരുന്ന പശ്ചാത്തലത്തിലാണ് സിപിഎമ്മിന്‍റെ തീരുമാനം


തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചു വിടും. സിപിഎം നേതൃത്വം ഇടപെട്ടിട്ടും യൂണിറ്റ് കമ്മിറ്റി ഭാരവാഹികൾ അക്രമ സംഭവങ്ങൾ തുടരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. സിപിഎം ജില്ലാ സെക്രട്ടറി യേറ്റ് യോഗത്തിന്‍റേതാണ് തീരുമാനം. യൂണിറ്റ് കമ്മിറ്റിക്ക് പകരം പുതിയ അഡ്ഹോക്ക് കമ്മിറ്റിയെ തെരെഞ്ഞെടുക്കും. കടുത്ത നടപടി വേണമെന്നാണ് യോഗത്തിൽ സിപിഎം ജില്ലാ സെക്രട്ടറി വി. ജോയിയാണ് ആവശ്യപ്പെട്ടത്.

കോളേജിൽ എസ്എഫ്ഐ പ്രവർത്തകനായ ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിയെ മർദ്ദിച്ച യൂണിറ്റ് ഭാരവാഹികൾ ഉൾപ്പെടെ നാലു പേരെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ലക്ഷദ്വീപ് സ്വദേശിയായ വിദ്യാർത്ഥിയെയും ഹോസ്റ്റലിനുള്ളിൽ വെച്ചു എസ്എഫ്ഐക്കാർ മർദ്ദിച്ചതോടെയാണ് പാർട്ടി ഇടപെടൽ.

Latest Videos

undefined

അന്ധകാരനഴിയിൽ രണ്ട് മൃതദേഹങ്ങള്‍ കടൽത്തീരത്തടിഞ്ഞു, ഒരാളെ തിരിച്ചറിഞ്ഞു; രണ്ടാമത്തെ മൃതദേഹം അഴുകിയ നിലയിൽ

ആശങ്കയുടെ നിമിഷങ്ങൾ, ഒടുവിൽ ആശ്വാസം; ബഹ്റൈനിലേക്ക് പോയ എയർ എക്സ്പ്രസ് വിമാനം നെടുമ്പാശ്ശേരിയിൽ തിരിച്ചിറക്കി

click me!