അയ്യന്തോള്‍ അക്ഷയ കേന്ദ്രം ഇനി വിളിപ്പുറത്ത്, കിടപ്പുരോഗികൾക്ക് ആശ്വാസം

By Web Team  |  First Published Jan 29, 2024, 8:14 PM IST

തൃശൂര്‍ നഗരത്തിന്‍റെ ഭാഗമായ പൂങ്കുന്നം, അയ്യന്തോള്‍, പുതൂര്‍ക്കര, സിവില്‍ സ്റ്റേഷന്‍, പുല്ലഴി, ലാലൂര്‍ എന്നിവിടങ്ങളിലെ ആയിരക്കണക്കിനാളുകള്‍ ആശ്രയിക്കുന്നത് അയ്യന്തോള്‍ അക്ഷയ കേന്ദ്രത്തെയാണ്.


അയ്യന്തോള്‍: കിടപ്പുരോഗികള്‍ക്ക് അയ്യന്തോള്‍ അക്ഷയ കേന്ദ്രത്തിലെ സേവനം ഇനി വീട്ടില്‍ കിട്ടും. വാട്സാപ്പ് ഗ്രൂപ്പ് അംഗങ്ങള്‍ നല്‍കിയ സംഭാവന സ്വരൂപിച്ച് അക്ഷയ സെന്‍ററിനായി ഒരു വണ്ടി വാങ്ങിച്ചിരിക്കുകയാണ് സംരംഭകനായ ജയന്‍. കിടപ്പുരോഗികള്‍ക്കും പ്രായമായവര്‍ക്കും സേവനം വീട്ടിലെത്തിക്കുന്നതിനാണ് പുതിയ തുടക്കം കുറച്ചത്. 

തൃശൂര്‍ നഗരത്തിന്‍റെ ഭാഗമായ പൂങ്കുന്നം, അയ്യന്തോള്‍, പുതൂര്‍ക്കര, സിവില്‍ സ്റ്റേഷന്‍, പുല്ലഴി, ലാലൂര്‍ എന്നിവിടങ്ങളിലെ ആയിരക്കണക്കിനാളുകള്‍ ആശ്രയിക്കുന്നത് അയ്യന്തോള്‍ അക്ഷയ കേന്ദ്രത്തെയാണ്. വാതില്‍പ്പടി സേവനം ഒരു കൊല്ലം മുമ്പ് സര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെയാണ് എങ്ങനെ നടപ്പാക്കുമെന്ന് സംരംഭകനായ എ. ഡി. ജയന്‍ ആലോചിച്ചത്. ഒരു വണ്ടി വാങ്ങിയാല്‍ കാര്യം നടക്കുമെന്ന് സ്വന്തം വാട്സാപ്പ് ഗ്രൂപ്പില്‍ പറഞ്ഞതോടെ സുഹൃത്തുക്കള്‍ കൈയ്യയച്ച് സഹായിച്ചു. 

Latest Videos

കിട്ടിയ സംഭാവനകള്‍ ചേര്‍ത്ത് ഒമ്നി വാന്‍ വാങ്ങി. രണ്ടു ജീവനക്കാരെയും ചുമതലപ്പെടുത്തി. അങ്ങനെയാണ് വാതില്‍പ്പടി സേവനം അയ്യന്തോളില്‍ യാഥാര്‍ഥ്യമായത്. ജില്ലാ കളക്ടര്‍ വി. ആര്‍. കൃഷ്ണ തേജയാണ് വാഹനം ഫ്ലാഗ് ഓഫ് ചെയ്തത്. ആദ്യ ഓട്ടം കാര്യാട്ടുകര അമ്മ ഓട്ടിസം സെന്‍ററിലേക്ക്. പ്രവൃത്തി ദിവസങ്ങളില്‍ പാവപ്പെട്ടവര്‍ക്ക് വാതില്‍പ്പടി സേവനം സൗജന്യമായി നല്‍കും. മറ്റുള്ളവര്‍ സര്‍ക്കാര്‍ നിശ്ചയിച്ച തുശ്ചമായ ഫീസ് നല്‍കണമെന്നുമാത്രം. 
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!