പുറമെ നോക്കിയാൽ വെറും കോഴിക്കട, അകത്ത് എംസിയുടെയും റോയൽ ആംസിന്റെയും ഒക്കെ അരയുടെ വിൽപ്പന; ഒരാൾ അറസ്റ്റിൽ

By Web Team  |  First Published Jul 2, 2024, 2:58 AM IST

ഡ്രൈ ഡേയുടെ ഭാഗമായി കുറ്റിച്ചിറ മേഖലയിലെ പരിശോധനക്കിടിയിലാണ് ഇയാള്‍ പിടിയിലായത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി


ചാലക്കുടി: കോഴിക്കടയുടെ മറവില്‍ വിദേശ മദ്യം വിൽപ്പനയ്ക്കായി കൈവശം വച്ചയാളെ ചാലക്കുടി എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. കുറ്റിച്ചിറ കല്ലിങ്ങപ്പുറം രതീഷ്(40)നെയാണ് പിടികൂടിയത്. ഇയാളില്‍ നിന്നും 500 മില്ലിയുടെ 51 കുപ്പി മദ്യവും പിടിച്ചെടുത്തു. ഡ്രൈ ഡേയുടെ ഭാഗമായി കുറ്റിച്ചിറ മേഖലയിലെ പരിശോധനക്കിടിയിലാണ് ഇയാള്‍ പിടിയിലായത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ് സമീര്‍, ഉദ്യോഗസ്ഥരായ സുനില്‍കുമാര്‍, ഷാജി, പിങ്കി മോഹന്‍ദാസ്, സുരേഷ്, ജെയ്‌സണ്‍, ഷിജു വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

അതേസമയം, കണ്ണൂരിൽ ചാരായക്കേസിലെ പ്രതിയായ സ്ത്രീക്ക്  എട്ട് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പെരുന്തട്ട മാപ്പാടിച്ചാൽ സ്വദേശി പുത്തൂക്കാരത്തി യശോദ എന്ന സ്ത്രീയെയാണ് പയ്യന്നൂർ അസിസ്റ്റന്‍റ് സെഷൻസ് കോടതി ശിക്ഷിച്ചത്. 2015 ഒക്ടോബര്‍ 20നാണ് പയ്യന്നൂർ റെയിഞ്ചിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ മധുസൂദനൻ പി വിയും സംഘവും അഞ്ച് ലിറ്റർ ചാരായവുമായി യശോദയെ അറസ്റ്റ് ചെയ്തത്. അസിസ്റ്റന്‍റ് എക്‌സൈസ് ഇൻസ്പെക്ടർ കെ ഒ മോഹനൻ കേസിന്‍റെ അന്വേഷണ നടപടികൾ പൂർത്തിയാക്കി അന്തിമ കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ ഗവ. പബ്ലിക് പ്രോസിക്യൂട്ടർ മധു പി വി ഹാജരായി.

Latest Videos

7,581 കോടി രൂപയുടെ നോട്ടുകൾ ഇനിയും തിരിച്ച് വരാനുണ്ട്; 2000 രൂപ നോട്ടുകൾ കൈയിലുള്ളവർക്ക് ആർബിഐയുടെ അറിയിപ്പ്

പനിയോടൊപ്പം വരുന്ന ഈ ലക്ഷണങ്ങൾ അവഗണിക്കല്ലേ, മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്; നിർദേശങ്ങൾ ഇങ്ങനെ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

tags
click me!