ഈ പ്രവണത ശരിയല്ല, റെയിൽവേ മാലിന്യം കൊണ്ടുപോയ ലോറികൾ പിടിച്ചെടുത്തു, നിയമ നടപടിയെന്നും മേയര്‍ ആര്യ രാജേന്ദ്രൻ

By Web Desk  |  First Published Jan 1, 2025, 12:26 PM IST
നോട്ടീസ് നൽകിയപ്പോൾ ആദ്യം നിഷേധിച്ചു. പിന്നീട് മാലിന്യം മാറ്റി. മാലിന്യം മാറ്റിയാൽ മാത്രം പോര പ്രശ്നം പരിഹരിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് കരുതിയെന്നും മേയര്‍

തിരുവനന്തപുരം: മാലിന്യ പ്രശ്നത്തിൽ റെയിൽവേക്കെതിരെ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രൻ. ആമയിഴഞ്ചൻ തോട്ടിലെ മാലിന്യം നീക്കുന്നതിൽ റെയിൽവേയുടെ ഭാഗത്ത് നിന്ന് ആദ്യഘട്ടം മുതലേ നല്ല ഇടപെടലായിരുന്നില്ല ഉണ്ടായതെന്നും നിലവിലും മാലിന്യ നീക്കവുമായി ബന്ധപ്പെട്ട് മോശം സമീപനമാണ് റെയിൽവേ സ്വീകരിക്കുന്നതെന്നും മേയര്‍ പറഞ്ഞു. 

ഇപ്പോഴും റെയിൽവേയുടേത്  ശരിയായ സമീപനമല്ല. റെയിൽ നീർ കുപ്പി ഉൾപ്പെടെ മാലിന്യത്തിൽ നിന്ന് ലഭിക്കുന്നു. നോട്ടീസ് നൽകിയപ്പോൾ ആദ്യം നിഷേധിച്ചു. പിന്നീട് മാലിന്യം മാറ്റി. മാലിന്യം മാറ്റിയാൽ മാത്രം പോര പ്രശ്നം പരിഹരിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് കരുതി. എന്നാൽ റെയിൽവേ വീണ്ടും മാലിന്യ നിക്ഷേപം നടത്തി. എന്നാൽ കഴിഞ്ഞ ദിവസവും പ്രവൃത്തി ആവർത്തിച്ചു. 10 ലോഡ് മാലിന്യങ്ങൾ സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് നിക്ഷേപിച്ചിരിക്കുന്നത്. 

Latest Videos

സംഭവത്തിൽ പൊലീസ് സഹായത്തോടെ എഫ്ഐആർ ഇട്ട് കേസ് രജിസ്റ്റർ ചെയ്തതായി മേയര്‍ പറഞ്ഞു. വിശദീകരണം തേടി നോട്ടീസ് നൽകിയിട്ടുമുണ്ട്. ഇതുവരെ വിശദീകരണം ലഭിച്ചിട്ടില്ല. കേന്ദ്രസർക്കാർ ഭാഗമായ സ്ഥാപനത്തിൽ നിന്ന് തുടർച്ചയായ ഈ പ്രവണത ഗുരുതര വിഷയമാണ്. ഈ സമീപനം തുടര്‍ന്നാൽ നഗരസഭ നിയമനടപടികളുമായി മുന്നോട്ടു പോകും. റെയിൽവേയുടെ തെറ്റായ നടപടികൾ കോടതിയുടെ മുന്നിൽ കൊണ്ടുവരും. നിയമ സംവിധാനങ്ങളെ കാറ്റിൽ പറത്തുന്ന ഈ പ്രവണത ശരിയല്ല. തെറ്റ് തിരുത്താനുള്ള ശ്രമം ഉണ്ടാവണം. റെയിൽവേ മാലിന്യം കൊണ്ടുപോയ രണ്ട് ലോറികൾ പിടിച്ചെടുത്തതായും മേയര്‍ വ്യക്തമാക്കി.

വില 214 കോടി! ഇതാണ് ഷാരൂഖ് ഖാന്‍റെ ലണ്ടനിലെ വീട്, വൈറല്‍ ചിത്രങ്ങളും വീഡിയോയും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!