കുവൈത്തിൽ നിന്ന് വന്ന ബെംഗളരു സ്വദേശിനി മുബീനയാണ് കസ്റ്റംസിന്റെ പിടിയിലായത്.
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്ക്രൂ ഡ്രൈവറിന്റെയും പ്ലാസ്റ്റിക് പൂക്കളുടേയും മറവിൽ 61 ലക്ഷം രൂപയുടെ സ്വർണം കടത്തിക്കൊണ്ടുവന്ന യുവതി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ അറസ്റ്റിലായി. കുവൈത്തിൽ നിന്ന് വന്ന ബെംഗളരു സ്വദേശിനി മുബീനയാണ് കസ്റ്റംസിന്റെ പിടിയിലായത്. സ്ക്രൂഡ്രൈവറുടെ പിടിയെന്ന് തോന്നുന്ന വിധത്തിൽ അതിവിദഗ്ധമായി പിടിയുടെ അകത്താണ് സ്വർണം ഘടിപ്പിച്ചിരുന്നത്.
26 ഓളം വയറുകളുടേയും കമ്പികളുടേയും രൂപത്തിലാക്കിയാണ് ഇത് ഘടിപ്പിച്ചത്. പെട്ടെന്ന് തിരിച്ചറിയാതിരിക്കാൻ സ്‌റ്റീൽ കളർ ഇതിന്മേൽ പൂശുകയും പ്ലാസ്റ്റിക് കവർ ചെയ്യുകയും ചെയ്തിരുന്നു. കസ്റ്റംസ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കൂടുതൽ ചോദ്യം ചെയ്തു. ഇത്തരത്തിൽ സ്വർണകടത്തിന് ഇവരെ സഹായിച്ചവരിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്ന് കസ്റ്റംസ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം