കണ്ടംകുന്ന് പെട്രോൾ പമ്പിന് മുന്നിലാണ് അപകടം ഉണ്ടായത്. ആയിത്തറ സ്വദേശി മനോഹരൻ ആണ് മരിച്ചത്.
കൂത്തുപറമ്പ്: സ്കൂട്ടറിൽ റോഡ് ക്രോസ് ചെയ്യാനുള്ള ശ്രമത്തിനിടെ യാത്രക്കാരന് ദാരുണാന്ത്യം. ഇടംവലം നോക്കാതെ സ്കൂട്ടർ യാത്രക്കാരൻ റോഡിലേക്ക് കയറുന്നതും ഇതുവഴി എത്തിയ സ്വകാര്യ ബസ് ഇടിക്കുന്നതുമായ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നത്. കണ്ണൂർ കൂത്തുപറമ്പിൽ സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ചാണ് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം സംഭവിച്ചത്. കണ്ടംകുന്ന് പെട്രോൾ പമ്പിന് മുന്നിലാണ് അപകടം ഉണ്ടായത്. ആയിത്തറ സ്വദേശി മനോഹരൻ ആണ് മരിച്ചത്.
സ്കൂട്ടർ യാത്രക്കാരനെ ഇടിക്കാതിരിക്കാൻ ബസ് സൈഡിലേക്ക് വെട്ടിച്ച് മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ യാത്രികൻ തെറിച്ച് പോവുന്നതും ഇരുചക്ര വാഹനം ചിതറി തെറിക്കുന്നതിന്റെ ദൃശ്യങ്ങളുമാണ് പുറത്ത് വന്നത്. ഇന്ന് രാവിലെ എട്ടേ കാലോടെയാണ് അപകടമുണ്ടായത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം