കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപടകം; യാത്രക്കാരന് ദാരുണാന്ത്യം

By Web Team  |  First Published Aug 22, 2024, 8:40 AM IST

കടമ്പഴിപ്പുറം കുണ്ടുവം പാടം കണ്ടത്തൊടി വീട്ടിൽ ശിവദാസൻ (33) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കാരപ്പറമ്പിൽ ജിഷ്‌ണുവിന് (20) ഗുരുതരമായി പരിക്കേറ്റു.


പാലക്കാട്: പാലക്കാട് ലക്കിടിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കടമ്പഴിപ്പുറം കുണ്ടുവം പാടം കണ്ടത്തൊടി വീട്ടിൽ ശിവദാസൻ (33) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കാരപ്പറമ്പിൽ ജിഷ്‌ണുവിന് (20) ഗുരുതരമായി പരിക്കേറ്റു. ലക്കിടി പേരൂർ പഞ്ചായത്ത് ഓഫീസിന് സമീപം വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം ഉണ്ടായത്. ഒറ്റപ്പാലം ഭാഗത്ത് നിന്ന് പത്തിരിപ്പാല ഭാഗത്തേക്ക് പോകുകയായിരുന്ന സ്കൂട്ടറിന് പിറകിൽ കാർ ഇടിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. വെൽഡിങ് ജോലിക്കാരനാണ് മരിച്ച ശിവദാസൻ.

Also Read: മുംബൈ- തിരുവനന്തപുരം എയർ ഇന്ത്യ വിമാനം ലാൻ്റ് ചെയ്തു; ബോംബ് ഭീഷണിയെ തുടർന്ന് വിശദമായ പരിശോധന നടത്തും

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!