കാറുമായി കൂട്ടിയിച്ച് സ്കൂട്ടര്‍ തലകീഴായി മറിഞ്ഞു; തെറിച്ചുവീണ സ്കൂട്ടര്‍ യാത്രികര്‍ക്ക് പരിക്ക്

By Web Team  |  First Published Dec 24, 2024, 1:40 PM IST

തലവടി ഗ്രാമപഞ്ചായത്ത് പതിനാലാം വാര്‍ഡില്‍ ആലുംമൂട്ടില്‍ വിനോദ്, ഭാര്യ ആര്യ, മകള്‍ ഇഷാനി എന്നിവര്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്


എടത്വ: സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാര്‍ക്ക് പരിക്ക്. തലവടി ഗ്രാമപഞ്ചായത്ത് പതിനാലാം വാര്‍ഡില്‍ ആലുംമൂട്ടില്‍ വിനോദ്, ഭാര്യ ആര്യ, മകള്‍ ഇഷാനി എന്നിവര്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് 4.30 ന് എടത്വ-തിരുവല്ല സംസ്ഥാന പാതയില്‍ വെള്ളക്കിണര്‍ ജംഗ്ഷനില്‍ വെച്ചാണ് അപകടം. 

എടത്വയില്‍ നിന്ന് തിരുവല്ല ഭാഗത്തേയ്ക്ക് പോവുകയായിരുന്ന സ്‌കൂട്ടറും തിരുവല്ലയില്‍ നിന്ന് എടത്വയിലേക്ക് വരുകയായിരുന്ന കാറും തമ്മിലാണ് കുട്ടിയിടിച്ചത്. ഇടയിടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ തലകീഴായി മറിയുകയും യാത്രക്കാര്‍ തെറിച്ച് പോകുകയും ചെയ്തിരുന്നു. മൂവരേയും ഓടിക്കൂടിയ നാട്ടുകാര്‍ എടത്വായിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി.

Latest Videos

undefined

ഇതുവരെ മരിച്ചത് 12 പേര്‍; മണ്ണുത്തി- വടക്കഞ്ചേരി ആറുവരി പാതയില്‍ അപകടങ്ങള്‍ തുടര്‍ക്കഥ, അനങ്ങാതെ അധികൃതര്‍.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!