കെഎസ്ആർടിസി അടക്കം സർവ്വീസ് അനുവദിക്കില്ല; കലോത്സവത്തിന് ജനുവരി 4 മുതൽ 8 വരെ കിഴക്കേകോട്ടയിൽ ഗതാഗത നിയന്ത്രണം

By Web Desk  |  First Published Jan 2, 2025, 3:43 PM IST

കിഴക്കേകോട്ട മുതൽ ഗണപതി ക്ഷേത്രം വരെ റോഡിന്റെ ഇരുവശങ്ങളിലും കെഎസ്ആർടിസിയുടെയും സ്വകാര്യ വാഹനങ്ങളുടേയും സർവ്വീസ് നടത്താൻ അനുവദിക്കില്ല. 


തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കലോത്സവം നടക്കുന്നതിനാൽ ഴക്കേകോട്ടയിൽ ട്രാഫിക് നിയന്ത്രണം. കലോത്സവം നടക്കുന്ന ജനുവരി 4 മുതൽ 8 വരെ കാലയളവിൽ കിഴക്കേകോട്ടയിൽ ട്രാഫിക് നിയന്ത്രണം  ഏർപ്പെടുത്തിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. കിഴക്കേകോട്ട മുതൽ ഗണപതി ക്ഷേത്രം വരെ റോഡിന്റെ ഇരുവശങ്ങളിലും കെഎസ്ആർടിസിയുടെയും സ്വകാര്യ വാഹനങ്ങളിടെയും സർവ്വീസ് നടത്താൻ അനുവദിക്കില്ല. 

ഈ ഭാഗങ്ങളിൽ നിന്നുള്ള സർവ്വീസുകൾ അട്ടക്കുളങ്ങര വെട്ടിമുറിച്ച കോട്ട, കോട്ടയ്ക്കകം, പാർക്കിംഗ് കേന്ദ്രങ്ങളിൽ നിന്നും  നടത്തുമെന്നും മന്ത്രി അറിയിച്ചു.  ഒരേസമയം 20 വരികളിലായി നാലായിരം പേർക്ക് ഭക്ഷണം കഴിക്കാൻ കഴിയുന്ന രീതിയിലാണ് പന്തൽ ഒരുക്കുന്നതെന്നതിനാൽ പ്രദേശത്ത് മണിക്കൂറിൽ പതിനായിരം പേരെയാണ് പ്രതീക്ഷിക്കുന്നത്. കിഴക്കേക്കോട്ടയിൽ വാഹനാപകടങ്ങളും കാൽനടക്കാർ മരണപ്പെടുന്ന സാഹചര്യവും കണക്കിലെടുത്താണ് നാളെ മുതൽ കർശന നിയന്ത്രണത്തിന് തീരുമാനം. 

Latest Videos

കുട്ടികളെ ഭക്ഷണത്തിനും മറ്റുമായെത്തിക്കുന്ന സ്കൂൾ ബസുകൾ മാത്രമാവും ഇതുവഴി സഞ്ചരിക്കുക. കിഴക്കേകോട്ട മുതൽ ഗണപതി ക്ഷേത്രം വരെ റോഡിന്‍റെ ഇരുവശങ്ങളിലും കെഎസ്ആർടിസിയുടെയും സ്വകാര്യ വാഹനങ്ങളിടെയും സർവ്വീസ് പൂർണമായി വഴി തിരിച്ചുവിടും. ഈ ഭാഗങ്ങളിൽ നിന്നുള്ള സർവ്വീസുകൾ അട്ടക്കുളങ്ങര വെട്ടിമുറിച്ച കോട്ട, കോട്ടയ്ക്കകം, പാർക്കിങ് കേന്ദ്രങ്ങളിൽ നിന്നും സർവ്വീസ് നടത്തും. ആറ്റുകാൽ പൊങ്കാലയ്ക്ക് ഗതാഗതം നിയന്ത്രിച്ചതിന് സമാനമായി താൽക്കാലിക ബസ് സ്റ്റേഷനുകളും നിർമിക്കും. 25 വേദികൾക്ക് സമീപവും പാർക്കിങ് നിരോധിച്ചിട്ടുണ്ട്.  ഇത് സംബന്ധിച്ച വിശദവിരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് ഡിസിപി അറിയിച്ചു. 

കൂടാതെ, ഓരോ വേദികളിൽ നിന്നും മറ്റിടങ്ങളിലേക്ക് സഞ്ചരിക്കാൻ സ്കൂൾ ബസുകളുണ്ടാകും.കലോത്സവ വേദികളിലേക്ക് സൗജന്യമായി ഓട്ടോ സർവീസ് നടത്താൻ ഒരുക്കമാണെന്ന് വിവിധ ട്രേഡ് യൂണിയനുകൾ അറിയിച്ചിരിക്കുന്നതിനാൽ ഓട്ടോ സർവീസും ലഭ്യമാകും. വെള്ളിയാഴ്ച മുതൽ റെയിൽവേസ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ എത്തിച്ചേരുന്ന മത്സരാർത്ഥികളെ രജിസ്ട്രേഷൻ കൗണ്ടറിലേക്കും, താമസ സ്ഥലത്തേക്കും, ഭക്ഷണപന്തലിലേക്കും എത്തിക്കുന്നതിന് പ്രത്യേക ഗതാഗത സൗകര്യങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. 

ബസ് സ്റ്റാന്‍റ്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്നും മത്സരാർത്ഥികളെ സ്വീകരിച്ച് വേദികളിലും, അക്കോമെഡേഷൻ സെന്‍ററുകളിലും, ഭക്ഷണപന്തലിലും എത്തിക്കുന്നതിന് ആവശ്യമായ വാഹനങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. ഈ വാഹനങ്ങളുടെ ഡ്രൈവർമാർക്ക് മോട്ടോർവാഹന വകുപ്പ് ട്രൈയിനിംഗ് നൽക.കേരളത്തിലെ വിവിധ ജില്ലകളിൽ നിന്ന് മേളയ്ക്കെത്തുന്ന വാഹനങ്ങളിൽ പ്രത്യേക തിരിച്ചറിയൽ കോഡുകളോട് കൂടിയ സ്റ്റിക്കറുകൾ പതിക്കാനും തീരുമാനിച്ചിട്ടുണ്ട്.

2016 ൽ ആണ്  അവസാനമായി തിരുവനന്തപുരം കലോത്സവത്തിന് വേദി ആയത്. 9 വർഷങ്ങൾക്ക് ശേഷം കലോത്സവം വീണ്ടും തലസ്ഥാനത്ത് എത്തുമ്പോൾ ആതിഥ്യമരുളാൻ തിരുവനന്തപുരം നഗരം ഒരുങ്ങി കഴിഞ്ഞുവെന്ന് മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മേളയിൽ പതിനയ്യായിരത്തോളം വിദ്യാർത്ഥികൾ മത്സരങ്ങളിൽ പങ്കെടുക്കും. സംസ്‌കൃതോത്സവവും, അറബിക് സാഹിത്യോത്സവവും ഇതോട് അനുബന്ധിച്ച് നടക്കും. കലോത്സവ ചരിത്രത്തിൽ ആദ്യമായി തദ്ദേശീയ ജനതയുടെ  5 3:30 PM 1/2/2025നൃത്ത രൂപങ്ങൾകൂടി ഈ വർഷത്തെ കലോത്സവത്തിന്റെ മത്സര ഇനങ്ങളാകുകയാണ്. മംഗലംകളി, പണിയനൃത്തം, പളിയ നൃത്തം, മലപുലയ ആട്ടം, ഇരുള നൃത്തം എന്നിവയാണ് പുതുതായി ഉൾപ്പെടുത്തിയ നൃത്തരൂപങ്ങൾ.  

Read More : കലാമേള; പ്രതിഷേധങ്ങൾക്ക് വിലക്കിട്ട് സര്‍ക്കാർ, കുട്ടികളെ ഇറക്കി പ്രതിഷേധിക്കുന്ന സ്കൂളുകൾക്ക് വിലക്ക് വരുന്നു

click me!