ദിവസങ്ങൾക്ക് മുമ്പ് തളിക്കുളം, നാട്ടിക, ചാവക്കാട് എന്നിവിടങ്ങളിലും ചാളക്കൂട്ടം കരയ്ക്കെത്തിയിരുന്നു
തൃശൂര്‍: വാടാനപ്പള്ളി ഗണേശമംഗലത്ത് ചാളക്കൂട്ടം കരയ്ക്കെത്തിയത് അപൂര്‍വ്വ കാഴ്ചയായി. ഇന്ന് രാവിലെ മുതൽ ഇടശ്ശേരി മുതൽ എങ്ങണ്ടിയൂർ വരെയുള്ള ബീച്ചിലെ വിവിധ ഭാഗങ്ങളിലാണ് ചാളക്കൂട്ടം കരയ്ക്കെത്തിയത്. തൃശൂര്‍ ജില്ലയില്‍ ഇടയ്ക്കിടെ പല ഭാഗങ്ങളിലായി മീൻ കയറുന്നുണ്ട്. ദിവസങ്ങൾക്ക് മുമ്പ് തളിക്കുളം, നാട്ടിക, ചാവക്കാട് എന്നിവിടങ്ങളിലും ചാളക്കൂട്ടം കരയ്ക്കെത്തിയിരുന്നു. നാട്ടുകാര്‍ എന്തായാലും ഉച്ച വരെയുള്ള സമയത്ത് ചാള വാരിക്കൂട്ടുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം