ഓട്ടോറിക്ഷയെ 'സഞ്ചരിക്കുന്ന ക്ഷേത്രമാക്കി', മോഡിഫിക്കേഷന്‍റെ മാരക വേർഷൻ; കയ്യോടെ പിടിച്ചെടുത്ത് എംവിഡി

By Web Team  |  First Published Dec 19, 2024, 11:51 AM IST

മോട്ടോര്‍ വാഹന നിയമം കാറ്റിൽ പറത്ത് പൂര്‍ണമായും രൂപം മാറ്റം വരുത്തിയ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ഓട്ടോറിക്ഷ എംവിഡി പിടിച്ചെടുത്തു


പത്തനംതിട്ട: മോട്ടോര്‍ വാഹന നിയമം കാറ്റിൽ പറത്ത് പൂര്‍ണമായും രൂപം മാറ്റം വരുത്തിയ ഓട്ടോറിക്ഷ പിടിച്ചെടുത്തു. ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ഓട്ടോറിക്ഷയാണ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തത്. പത്തനംതിട്ട ഇലവുങ്കൽ വെച്ച് മോട്ടോര്‍ വാഹന വകുപ്പ് സേഫ് സോണ്‍ ഉദ്യോഗസ്ഥരാണ് രൂപ മാറ്റം വരുത്തിയ ഓട്ടോറിക്ഷ കണ്ട് നടപടിയെടുത്തത്. ഓട്ടോറിക്ഷക്ക് പുറത്ത് ഒരു ചെറിയ ക്ഷേത്ര ശ്രീകോവിലിന്‍റെ രൂപം കെട്ടിവെച്ചാണ് ഇവര്‍ സഞ്ചരിച്ചിരുന്നത്. ഓട്ടോറിക്ഷയ്ക്ക് ചുറ്റും പുറത്തേക്ക് തള്ളി നിൽക്കുന്ന രീതിയിൽ ക്ഷേത്രത്തിന്‍റെ മാതൃക കെട്ടിയുണ്ടാക്കുകയായിരുന്നു.

പൂക്കള്‍ കൊണ്ട് അലങ്കരിച്ചും ഓട്ടോയുടെ ഭാഗങ്ങള്‍ കാണാത്ത രീതിയിൽ വലിയ രീതിയുള്ള രൂപമാറ്റമാണ് വരുത്തിയതെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ശബരിമല ക്ഷേത്രത്തിന്‍റെ മാതൃകയാണ് ഓട്ടോയിലൊരുക്കിയത്. ക്ഷേത്ര കൊടിമരത്തിന്‍റെയും പതിനെട്ടാം പടിയുടെയും മാതൃക അടക്കം ഓട്ടോയ്ക്ക് പുറത്ത് ഉണ്ടാക്കിയിട്ടുണ്ട്. ഓട്ടോയിൽ സ‍ഞ്ചരിച്ചവരിൽ നിന്ന് 5000 രൂപ പിഴ ചുമത്തി. അപകടം ഉണ്ടാക്കും വിധം രൂപ മാറ്റം വരുത്തിയത്. ഇത്തരം വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കാൻ കോടതിയുടെ നിര്‍ദേശം ഉണ്ടായിരുന്നു. കൊല്ലം സ്വദേശികളായ ശബരിമല തീര്‍ത്ഥാടകരാണ് ഓട്ടോറിക്ഷക്കുള്ളിൽ ഉണ്ടായിരുന്നത്. മുചക്ര വാഹനമായ ഓട്ടോ നാലു ചക്ര വാഹനമായ രീതിയിലായിരുന്നു രൂപമാറ്റം.

Latest Videos

undefined

ഇടുക്കിയിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് റോഡിൽ മറിഞ്ഞു; ആറു പേര്‍ക്ക് പരിക്ക്

 

 

click me!