വാട്ടര്‍ ടാങ്കിനരികെ ഒരുവട്ടം കണ്ടു, നിമിഷനേരത്തിൽ പൊത്തിനുള്ളിലേക്ക് പാഞ്ഞു; രാജവെമ്പാലയെ പിടികൂടാൻ ശ്രമം

By Web Team  |  First Published Dec 22, 2024, 4:34 PM IST

ഇടയ്ക്ക് വാലിൽ പിടികിട്ടിയെങ്കിലും രാജവെമ്പാല വീണ്ടും പൊത്തിനുള്ളിലേക്ക് കയറിയതോടെ ശ്രമം തുടരുകയാണ്


പത്തനംതിട്ട: ശബരിമല പാണ്ടിത്താവളത്തിൽ രാജവെമ്പാലയെ കണ്ടെത്തി. പാണ്ടിത്താവളം വാട്ടർ ടാങ്കിന് സമീപമാണ് പാമ്പിനെ കണ്ടത്. വനംവകുപ്പ് സംഘമെത്തി പാമ്പിനെ പിടിക്കാൻ ശ്രമം നടത്തുകയാണ്. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പിടികൂടാൻ ശ്രമിക്കുന്നതിനിടെ രാജവെമ്പാലെ ഒരു മരത്തിന്‍റെ പൊത്തിൽ കയറി. ഇപ്പോൾ മരത്തിന്റെ പൊത്തിൽ കയറിയ പാമ്പിനെ പിടികൂടാനുള്ള ശ്രമത്തിലാണ് ഏവരും. ഇടയ്ക്ക് വാലിൽ പിടികിട്ടിയെങ്കിലും പാമ്പ് വീണ്ടും പൊത്തിനുള്ളിലേക്ക് കയറിയതോടെ ശ്രമം തുടരുകയാണ്. വനംവകുപ്പിന്‍റെ വലിയ സന്നാഹം സ്ഥലത്തെത്തിയിട്ടുണ്ട്.

വീഡിയോ! അടുക്കളയിൽ പതിവില്ലാത്ത ശബ്ദം, തപ്പി തപ്പി സ്ലാബിനടിയിൽ നോക്കിയപ്പോൾ വമ്പനൊരു രാജവെമ്പാല, പിടികൂടി

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!