വാഹനം നിർത്തി ഇറങ്ങിയതിനാൽ വാഹനത്തിൽ ഉണ്ടായിരുന്നവർ പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു. ഫയർഫോഴ്സും, പെരുനാട് പൊലീസും സ്ഥലത്തെത്തി തീയണച്ചു.
പത്തനംതിട്ട: പത്തനംതിട്ടയിൽ ഓടിക്കൊണ്ടിരുന്ന മിനി ട്രക്ക് കത്തി നശിച്ചു. ളാഹ വിളക്കുവഞ്ചിയിലായിരുന്നു സംഭവം. വാഹനം നിർത്തി ഇറങ്ങിയതിനാൽ വാഹനത്തിൽ ഉണ്ടായിരുന്നവർ പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു. തിരുവല്ലയിൽ നിന്നും ളാഹയിലേക്ക് പ്ലാസ്റ്റിക് മാലിന്യം എടുക്കാൻ പോകുമ്പോഴാണ് വാഹനത്തിൽ തീ പടർന്നത്. ഫയർഫോഴ്സും, പെരുനാട് പൊലീസും സ്ഥലത്തെത്തി തീയണച്ചു.
Also Read: കെഎസ്ആര്‍ടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; മരണം നാലായി, അടിയന്തര അന്വേഷണത്തിന് നിര്‍ദേശം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം