ആർഎസ്എസ് പ്രവർത്തകരായ സന്തോഷ്, നിതീഷ്, പ്രസാദ്, മനോജ്, വിനോദ്, ശിവദാസ്, പുരുഷോത്തമൻ, കണ്ണൻ, എന്നിവർക്കാണ് ശിക്ഷ വിധിച്ചത്
പാലക്കാട്: സിപിഎമ്മുകാരെ വധിക്കാൻ ശ്രമിച്ച കേസിലെ ആർഎസ്എസ് പ്രവർത്തകർക്ക് 22 വർഷവും ആറ് മാസവും കഠിനതടവ് ശിക്ഷ. 5,60,000 രൂപ പിഴയുമടക്കണം. പാലക്കാട് അഡിഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ആർഎസ്എസ് പ്രവർത്തകരായ സന്തോഷ്, നിതീഷ്, പ്രസാദ്, മനോജ്, വിനോദ്, ശിവദാസ്, പുരുഷോത്തമൻ, കണ്ണൻ, എന്നിവർക്കാണ് ശിക്ഷ വിധിച്ചത്. 2013 സെപ്റ്റംബറിൽ ആണ് സിപിഎം പ്രവർത്തകരായ രതീഷിനെയും, ഷിജിനെയും കണ്ണമ്പ്രയിൽ വച്ച് വെട്ടിപ്പരിക്കൽപ്പിച്ചത്.