സഹോദരനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ കാറിടിച്ചു; പരിക്കേറ്റ് ചികിത്സയിലായിരുന്ന റിട്ട. അധ്യാപിക മരിച്ചു

By Web Desk  |  First Published Jan 4, 2025, 9:16 AM IST

ഇക്കഴിഞ്ഞ 31 ന് രാത്രി പാതിരാ കുർബാനയ്ക്കായി സഹോദരനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ ആലുവ മാർവർ കവലയിൽ വച്ച് കാറിടിക്കുകയായിരുന്നു. 


കൊച്ചി : ആലുവയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന റിട്ടയേഡ് അധ്യാപിക മരണമടഞ്ഞു. ആലുവ തുരുത്ത് വാക്കൽ വീട്ടിൽ ഷേർളിയാണ് (64) മരിച്ചത്. മേപ്പാടി ജി.എച്ച്. എസ്.എസിൽ നിന്ന് ഹെഡ്മിസ്ട്രസായിരുന്നു. ഇക്കഴിഞ്ഞ 31 ന് രാത്രി പാതിരാ കുർബാനയ്ക്കായി സഹോദരനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ ആലുവ മാർവർ കവലയിൽ വച്ച് കാറിടിക്കുകയായിരുന്നു. കാർ ഇതുവരെ കണ്ടെത്തുവാൻ കഴിഞ്ഞിട്ടില്ല. 

കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിക്ക് സ്റ്റേഡിയം നൽകിയത് വഴിവിട്ട നീക്കത്തിലൂടെ, വിജിലൻസിൽ പരാതി; രേഖകൾ

Latest Videos

സിംഹവും കാട്ടാനയും വിലസുന്ന കാട്ടിൽ ഏഴ് വയസുകാരൻ തനിച്ച് കുടുങ്ങിയത് 5 ദിവസം, അത്ഭുത രക്ഷ

 

 

 

click me!