സംഘാടകരുടെയും പ്രവര്‍ത്തകരുടെയും അവസരോചിത ഇടപെടലാണ് അപകടം ഒഴിവാക്കിയത്. താര്‍പ്പായ കൊണ്ട് ഉണ്ടാക്കിയ മേല്‍ക്കൂര പൂര്‍ണ്ണമായി നിലം പൊത്തി.
കോഴിക്കോട്: ശക്തമായ കാറ്റിലും മഴയിലും മതപ്രഭാഷണം സംഘടിപ്പിച്ച വേദി തകർന്നു. ആയിരത്തോളം പേർ പങ്കെടുത്ത വേദിയാണ് തകർന്നുവീണത്. കൊടുവള്ളി ദാറുല്‍ അസ്ഹറില്‍ നടക്കുന്ന മതപ്രഭാഷണ-വാവാട് ഉസ്താദ് ആണ്ടനുസ്മരണ പരിപാടിയുടെ വേദിയാണ് തടര്‍ന്നത്. നിരവധി പേര്‍ പങ്കെടുത്ത എസ്കെഎസ്എസ്എഫ് ജില്ല ലീഡേര്‍സ് പാര്‍ലമെന്‍റ് പരിപാടി നടന്നു കൊണ്ടിരിക്കുമ്പോയാണ് വേദി തകര്‍ന്നത്. അപകടത്തിൽ ആര്‍ക്കും പരിക്കില്ല. വേദി തകര്‍ന്നതോടെ ഇന്ന് രാത്രി ദാറുല്‍ അസ്ഹറില്‍ നടക്കുന്ന മത പ്രഭാഷണ പരിപാടിയുടെ വേദി മറ്റൊരിടത്തേക്ക് മാറ്റി.
മഴ മുന്നറിയിപ്പിൽ മാറ്റം, തീവ്രമഴ വരുന്നു? 12 ജില്ലയിൽ യെല്ലോഅലർട്ട്; ചെറു മിന്നൽ പ്രളയ സാധ്യതയും
വാവാട് ഉറൂസ് മുബാറക് നടന്ന മഖാം പരിസരത്തെ വേദിയിലേക്കാണ് പരിപാടി മാറ്റിയത്. ജില്ലാ പരിപാടി ഓഡിറ്റോറിയത്തിലേക്ക് മാറ്റിയ ശേഷം പരിപാടി തുടരുകയാണ്. സംഘാടകരുടെയും പ്രവര്‍ത്തകരുടെയും അവസരോചിത ഇടപെടലാണ് അപകടം ഒഴിവാക്കിയത്. താര്‍പ്പായ കൊണ്ട് ഉണ്ടാക്കിയ മേല്‍ക്കൂര പൂര്‍ണ്ണമായി നിലം പൊത്തി. ജനറേറ്ററും വൈദ്യുതിയും പ്രവർത്തിക്കവെയാണ് അപകടം നടന്നത്.
അനധികൃത പാർക്കിങ് ചോദ്യം ചെയ്ത എസ്ഐക്ക് മർദ്ദനം; യുവാക്കൾ അറസ്റ്റിൽ
കോഴിക്കോട്: ഫുട്പാത്തിലെ പാർക്കിങ് ചെയ്തത് ചോദ്യം ചെയ്ത എസ്ഐയെയും ഡ്രൈവറെയും കൈയേറ്റം ചെയ്ത യുവാക്കൾക്കെതിരെ കേസ്. കസബ എസ്.ഐ എസ്. അഭിഷേകിനും ഡ്രൈവർ സക്കറിയക്കുമാണ് പരിക്കേറ്റത്. പ്രതികൾ അക്രമസക്തരാപ്പോൾ പ്രതിരോധിച്ച എസ്ഐയുടെ തലയ്ക്കും ഡ്രൈവറുടെ കൈക്കുമാണ് പരിക്കേറ്റത്. സംഭവത്തിൽ ഷഹബിൽ, വിപിൻ പദ്മനാഭൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവർ ചുമട്ടുതൊഴിലാളികളാണെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ ചോദ്യം ചെയ്തു വരികയാണെന്നും പൊലീസ് പറഞ്ഞു.
പട്ടാപ്പകല്‍ പൊതുവഴിയില്‍ വച്ച് കടന്നുപിടിച്ച് യുവാവ്, കുതറിയോടി രക്ഷപ്പെട്ട് പെണ്‍കുട്ടി; അറസ്റ്റ്
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ വഴിയിൽ തടഞ്ഞു നിർത്തി ദേഹോദ്രപമേൽപ്പിച്ച യുവാവ് പിടിയിൽ. കൊല്ലം ഇടയ്ക്കാട് ദേവഗിരി ജംഗ്ഷൻ ലിതിൻ ഭവനിൽ ലിതിനെ(31)യാണ് പൊലീസ് പിടികൂടിയത്. ഇക്കഴിഞ്ഞ 24ന് വൈകുന്നേരം അഞ്ച് മണിയോടെ തൊളിക്കുഴി ഡ്രൈവിംഗ് സ്കൂളിന് സമീപം വച്ചായിരുന്നു സംഭവം. റോഡിലൂടെ നടന്നു വരികയായിരുന്ന പെൺകുട്ടിയെ മുൻ വൈരാഗ്യത്തിന്റെ പേരിൽ ബൈക്കിലെത്തിയ പ്രതി കടന്നു പിടിച്ച് ഉപദ്രവിക്കുകയായിരുന്നു.
കുതറിയോടി രക്ഷപ്പെട്ട പെൺകുട്ടി വീട്ടിലെത്തി വിവരം ധരിപ്പിച്ചതിനെ തുടർന്ന് രക്ഷിതാക്കൾ കിളിമാനൂൽ പൊലീസിൽ പരാതി നൽകുകയായിരുന്നു. പെൺകുട്ടിയെ ഉപദ്രവിച്ച ശേഷം ഒളിവിൽ പോയ പ്രതിയെ ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടുകയായിരുന്നു. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.