'കേരളത്തിൽ മതസ്പർധ വർധിക്കുന്നു, ഭിന്നതയുണ്ടാക്കുന്നത് പൈശാചികം'; ഓർത്തഡോക്സ് സഭാധ്യക്ഷൻ

Published : Apr 20, 2025, 09:24 AM ISTUpdated : Apr 20, 2025, 09:39 AM IST
 'കേരളത്തിൽ മതസ്പർധ വർധിക്കുന്നു, ഭിന്നതയുണ്ടാക്കുന്നത് പൈശാചികം'; ഓർത്തഡോക്സ് സഭാധ്യക്ഷൻ

Synopsis

സ്നേഹത്തോടെ സമാധാനം പുനസ്ഥാപിക്കാൻ കഴിയും എന്നാണ് പ്രത്യാശിക്കുന്നത് എന്ന് ഓർത്തഡോക്സ് സഭാധ്യക്ഷൻ.

കോട്ടയം:കേരളത്തിൽ മതങ്ങൾ തമ്മിൽ സ്പർധ വർധിക്കുന്നുണ്ടെന്ന് ഓർത്തഡോക്സ് സഭാധ്യക്ഷൻ. മതസൗഹാർദത്തിൽ ഭിന്നതയുണ്ടാക്കുന്നത് പൈശാചിക പ്രവൃത്തിയാണ്. മലങ്കര സഭയിൽ സമാധാനം പുനസ്ഥാപിക്കാൻ സാധിക്കണം മുൻ കാലത്തേതുപോലെ സമാധാനം പുനസ്ഥാപിക്കാൻ കഴിയുമെന്ന പ്രത്യാശയുണ്ട് എന്നും മാർത്തോമ മാത്യൂസ് തൃതിയൻ കാതോലിക്ക ബാവ പറഞ്ഞു.

'മലങ്കര സഭയിൽ സമാധാനം ഉണ്ടാകണം. സ്നേഹത്തോടെ സമാധാനം പുനസ്ഥാപിക്കാൻ കഴിയും എന്നാണ് പ്രത്യാശിക്കുന്നത്. മുൻ‌കാലങ്ങളിൽ സമാധാനം സംജാതമായതുപോലെ വീണ്ടും ഒരുമിക്കാൻ മലങ്കര സഭയ്ക്ക് കഴിയണം. പ്രതിസന്ധികളിൽപ്പെടുന്നവർക്ക് കൈത്താങ്ങാവണം. അവരെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരണം. കേരളത്തിൽ ആത്മഹത്യകൾ വർധിച്ച് വരികയാണ്. മാതാപിതാക്കൾ കുഞ്ഞുങ്ങളുമായി ആത്മഹത്യ ചെയ്യുന്ന സംഭവങ്ങൾ വേദനാജനകമാണ്. കേരളത്തിൽ മതങ്ങൾ തമ്മിൽ സ്പർധ വർദിക്കുന്ന സാഹചര്യമാണ്. ​ഗ്രാമങ്ങലിൽ വ്യത്യസ്ത മതങ്ങളിൽ ഉള്ളവർ സൗഹാർദത്തോടെ കഴിയുന്നു. ആ അന്തരീക്ഷത്തിൽ ഭിന്നതയുണ്ടാക്കുന്നത് പൈശാചികമാണ്' എന്നാണ് ഈസ്റ്റർ ദിനത്തിൽ അദ്ദേഹം പറഞ്ഞത്.

ആശ വർക്കർമാർക്കു വേണ്ടിയും  മാർത്തോമ മാത്യൂസ് തൃതിയൻ കാതോലിക്ക ബാവ സംസാരിച്ചു. ആശ വർക്കർമാർ രണ്ടുമാസത്തിൽ അധികമായി സമരം ചെയ്യുന്നു. വീട്ടമ്മമാരാണ്. നൂറുരൂപയെങ്കിലും കൂട്ടിക്കിട്ടാൻ അവർ ആ​ഗ്രഹിക്കുന്നു. സമരത്തിനെതിരെ മുഖം തിരിക്കുന്ന സർക്കാരിന്റെ നടപടി പുനപരിശോധിക്കണം എന്ന ആവശ്യവും അദ്ദേഹം ഉദ്ദേശിച്ചു.

Read More:2000 മുതൽ 5000 വരെ, ചില വ്യക്തികൾക്ക് മാത്രം, പൊലീസിന് സംശയം; ഷൈനിൻ്റെ മറുപടിയിങ്ങനെ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഫുട്ബോൾ കളിക്കാനെത്തിയ 9 വയസുകാരനെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി, ലൈംഗിക പീഡനം; 33കാരൻ അറസ്റ്റിൽ
പോത്തുവെട്ടിപ്പാറയില്‍ പ്ലാവ് മുറിക്കുന്നതിനിടെ അപകടം, അടിയിൽ പാറയുള്ള കിണറ്റിലേക്ക് വീണത് യന്ത്രവും കയ്യിൽപ്പിടിച്ച്; രക്ഷകരായി അഗ്‌നിരക്ഷ സേന