പിടിയിലായവരിൽ ഒരാൾ കാസര്‍കോട് റിയാസ് മൗലവി വധക്കേസിൽ കോടതി വെറുതെ വിട്ടയാൾ
കാസര്‍കോട്: സാമൂഹിക മാധ്യമങ്ങൾ വഴി മതവിദ്വേഷം പരത്തുന്ന ഭീഷണി മുഴക്കിയ രണ്ട് പേർ കാസർകോട് അറസ്റ്റിലായി. റിയാസ് മൗലവി വധക്കേസിൽ കോടതി വെറുതെ വിട്ട അജേഷ് (27), കോയിപ്പാടി സ്വദേശി അബൂബക്കർ സിദീഖ് (24) എന്നിവരെയാണ് കാസർകോട് ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. ഒരു വിഭാഗത്തിൻ്റെ ആരാധനാലയങ്ങൾ ബോംബിട്ട് തകർക്കുമെന്ന് ഇൻസ്റ്റാഗ്രാം വഴി ഭീഷണി മുഴക്കിയ കേസിലാണ് അജേഷിനെ അറസ്റ്റ് ചെയ്തത്. യൂട്യൂബിൽ വിദ്വേഷം പരത്തുന്ന കമൻ്റ് ഇട്ടതിനാണ് അബൂബക്കർ സിദ്ദീഖിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഇരുവരെയും കോടതിയിൽ ഹാജരാക്കും.