'ഇല്ലോളം വൈകിയാലും ഇങ്ങെത്തി'; പുന്നയൂര്‍ക്കുളം തീരദേശത്തിനു സുഗന്ധമേകി രാമച്ചം വിളവെടുപ്പ്

By Web Team  |  First Published Dec 21, 2024, 7:57 PM IST

ആയൂർവേദ ഉൽപ്പന്നങ്ങൾ, സുഗന്ധ ദ്രവ്യങ്ങൾ,സോപ്പ്, ചെരുപ്പുകൾ,വിശറി, കിടക്ക,തലയണ, മുതലായവ നിർമ്മിക്കുന്നതിന് ഏറെ സുഗന്ധമുള്ള രാമച്ചം ഉപയോഗിച്ചു വരുന്നു.


തൃശൂര്‍ : തീരദേശത്തിനു സുഗന്ധമേകി രാമച്ചം വിളവെടുപ്പ് ആരംഭിച്ചു.കാലം തെറ്റിയ മഴയെ തുടർന്ന് ഈ വർഷം വൈകിയാണ് രാമച്ചം വിളവെടുക്കുന്നത്. വിളവെടുപ്പു തുടങ്ങിയതോടെ വിപണിയിൽ രാമച്ചത്തിനു കിലോഗ്രാമിന് 85 രൂപ വില ലഭിക്കുന്നുണ്ട്. പുന്നയൂർക്കുളം പഞ്ചായത്തിലെ തീരദേശ മേഖലയായ കാപ്പിരിക്കാട് മുതൽ എടക്കഴിയൂർ വരെയുള്ള ഭാഗങ്ങളിലാണ് രാമച്ചം കൃഷി ചെയ്യുന്നത്.

രാമച്ചം വിപണനത്തിന് സർക്കാർ തലത്തിൽ സംവിധാനമില്ലാത്തതിനാൽ കർഷകർക്ക് ന്യായമായ വില ലഭിക്കുന്നില്ല.ഇടത്തട്ടുകാരാണ് ലാഭം കൊയ്യുന്നത്. തീരദേശത്തിൻ്റെ പഞ്ചാര മണലിൽ കൃഷി ചെയ്യുന്ന രാമച്ചത്തിന് പുറം നാടുകളിൽ നല്ല മാർക്കറ്റാണുള്ളത്. ആയൂർവേദ ഉൽപ്പന്നങ്ങൾ, സുഗന്ധ ദ്രവ്യങ്ങൾ,സോപ്പ്, ചെരുപ്പുകൾ,വിശറി, കിടക്ക,തലയണ, മുതലായവ നിർമ്മിക്കുന്നതിന് ഏറെ സുഗന്ധമുള്ള രാമച്ചം ഉപയോഗിച്ചു വരുന്നു. കൃഷി ഇടത്തിൽ നിന്ന് തന്നെ 50 കിലോ വരുന്ന കെട്ടുകളാക്കി കയറ്റി അയക്കുകയാണ്.പല കർഷകരും പാട്ടത്തിന് സ്ഥലമെടുത്താണ് കൃഷി ഇറക്കുന്നത്.

Latest Videos

undefined

വാഹന നിയന്ത്രണം ഏര്‍പ്പെടുത്താതെ ടാറിങ്; ചാലക്കുടി - മലക്കപ്പാറ റൂട്ടില്‍ മണിക്കൂറുകളോളം വാഹനങ്ങൾ കുടുങ്ങി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!