രഹസ്യ വിവരം, രണ്ടിടങ്ങളിലായി പരിശോധന; പിടികൂടിയത് 35.8 കിലോഗ്രാം കഞ്ചാവ്, ബംഗാൾ സ്വദേശികൾ പിടിയിൽ

By Web Team  |  First Published Nov 29, 2024, 2:06 PM IST

നിലമ്പൂർ കനോലി പ്ലോട്ടിന് സമീപത്താണ് 15.8 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിലായത്. രാത്രി മഞ്ചേരിയിൽ നടത്തിയ പരിശോധനയിൽ വാടക ക്വാർട്ടേഴ്‌സിൽ നിന്നും 20 കിലോ കഞ്ചാവ് പിടിച്ചെടുത്തു. 


മലപ്പുറം: രണ്ടിടങ്ങളിലായി എക്‌സൈസ് സംഘം നടത്തിയ പരിശോധനയിൽ 35.8 കിലോഗ്രാം കഞ്ചാവ് പിടികൂടി. സംഭവത്തിൽ ബംഗാൾ വസാന്തി സ്വദേശികളായ അനു സിങ് (40), മിലാൻ സിങ് (28), സാബൂജ് സിക്തർ (24) എന്നിവർ പിടിയിലായി. എക്‌സൈസ് ഇന്‍റലിജൻസ് ഉത്തര മേഖല സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

ബുധനാഴ്ച ഉച്ചക്ക് നിലമ്പൂർ കനോലി പ്ലോട്ടിന് സമീപത്താണ് മിലാൻ സിങ്ങും അനു സിങ്ങും ആദ്യം പിടിയിലായത്. 15.8 കിലോ കഞ്ചാവാണ് ഇവരിൽ നിന്ന് പിടികൂടിയത്. ഇവരുടെ മൊഴി പ്രകാരം രാത്രി മഞ്ചേരിയിൽ നടത്തിയ പരിശോധനയിൽ വാടക ക്വാർട്ടേഴ്‌സിൽ നിന്നും 20 കിലോ കഞ്ചാവുമായി സജ് സിക്തർ പിടിയിലായി.

Latest Videos

undefined

മലപ്പുറം എക്‌സൈസ് ഇൻറലിജൻസ് ഇൻസ്‌പെക്ടർ ടി സിജു മോൻ, നിലമ്പൂർ എക്‌സൈസ് റെയ്ഞ്ച് ഇൻസ്‌പെക്ടർ ടി എച്ച് ഷഫീഖ്, അസിസ്റ്റന്‍റ് ഇൻസ്‌പെക്ടർ റെജി തോമസ്, പ്രിവന്‍റീവ് ഓഫീസർമാരായ വി സുഭാഷ്, പി എസ് ദിനേഷ്, സിവിൽ എക്‌സൈസ് ഓഫിസർമാരായ കെ ആബിദ്, ഷംനാസ്, എബിൻ സണ്ണി, എയ്ഞ്ചലിൻ ചാക്കോ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. നിലമ്പൂർ മേഖലയിലെ മൊത്ത കച്ചവടത്തിലെ വലിയ കണ്ണികളാണിവരെന്നാണ് സൂചന. മലപ്പുറം എക്‌സൈസ് കമ്മീഷണർ തുടരന്വേഷണം നടത്തും.

കടത്തിയത് ബെംഗളൂരുവിൽ നിന്ന്, ചാലക്കുടി ബസ് സ്റ്റാന്‍റ് പരിസരത്ത് എംഡിഎംഎയുമായി ഡാൻസർ അറസ്റ്റിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!