സ്കൂട്ടറിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ പിന്നിൽ നിന്നും സ്വകാര്യ ബസ് ഇടിച്ചു; യുവതിക്ക് ഗുരുതര പരിക്ക്

By Web Desk  |  First Published Jan 2, 2025, 9:57 PM IST

പാലക്കാട് ഒറ്റപ്പാലത്ത് വാഹനാപകടത്തിൽ യുവതിക്ക് ഗുരുതര പരിക്ക്. സ്കൂട്ടറിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്വകാര്യ ബസ് ഇടിച്ചാണ് അപകടമുണ്ടായത്. യുവതിയെ ബസ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു


പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത് വാഹനാപകടത്തിൽ യുവതിക്ക് ഗുരുതര പരിക്ക്. സ്കൂട്ടറിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്വകാര്യ ബസ് ഇടിച്ചാണ് അപകടമുണ്ടായത്. യുവതിയെ ബസ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ലക്കിടി മംഗലം സ്വദേശിനിയായ ര‍ജിതയ്ക്കാണ് പരിക്കേറ്റത്. അപകടത്തിൽ പരിക്കേറ്റ യുവതിയെ കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒറ്റപ്പാലം ഈസ്റ്റ് മനിശ്ശേരിയിൽ ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് അപകടമുണ്ടായത്. ഒറ്റപ്പാലത്തു നിന്നും തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യബസ്സാണ് അപകടത്തിൽപ്പെട്ടത്. സ്കൂട്ടറിൽ ബസ് ഇടിച്ചതോടെ രജിത  തെറിച്ചു വീഴുകയായിരുന്നു.

സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. റോഡരികിൽ നിര്‍ത്തിയശേഷം വലതുവശത്തേക്ക് സ്കൂട്ടറിൽ റോഡ് മുറിച്ച് കടക്കുകയായിരുന്നു രജിത. ഇതിനിടെ പിന്നിൽ നിന്നും സ്വകാര്യ ബസ് എത്തി. രജിത സ്കൂട്ടറിൽ റോഡ് മുറിച്ച് കടന്നുപോകുന്ന അതേ ഭാഗത്തേക്ക് തന്നെ സ്വകാര്യ ബസും വേഗത്തിൽ എത്തിയതോടെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നുവെന്ന് സിസിടിവി ദൃശ്യത്തിൽ വ്യക്തമാണ്. 

Latest Videos

അപകടത്തിന്‍റെ സിസിടിവി ദൃശ്യം:

സൈക്കിളിൽ പോകുന്നതിനിടെ റോഡരികിലേക്ക് വീണ് ലോട്ടറി വിൽപ്പനക്കാരൻ മരിച്ചു
 

click me!