ക്രഷറിൽ നിന്ന് കല്ല് തെറിച്ച് വീണു; വീട്ടിൽ കിടക്കുകയായിരുന്ന ഗര്‍ഭിണിക്ക് പരിക്ക്, അപകടമൊഴിവായത് തലനാരിഴക്ക്

By Web Desk  |  First Published Jan 6, 2025, 2:58 PM IST

കോഴിക്കോട് -മലപ്പുറം ജില്ലകളുടെ അതിർത്തിയായ വാലില്ലാപുഴയിൽ ക്രഷറിൽ നിന്ന് കല്ല് തെറിച്ചു വീണ് ഗർഭിണിക്ക് പരിക്ക്. വാലില്ലാപുഴ സ്വദേശി ഓലേരിമണ്ണിൽ ഫർബിനക്കാണ് പരിക്കേറ്റത്.


കോഴിക്കോട്: കോഴിക്കോട് -മലപ്പുറം ജില്ലകളുടെ അതിർത്തിയായ വാലില്ലാപുഴയിൽ ക്രഷറിൽ നിന്ന് കല്ല് തെറിച്ചു വീണ് ഗർഭിണിക്ക് പരിക്ക്. വാലില്ലാപുഴ സ്വദേശി ഓലേരിമണ്ണിൽ ഫർബിനക്കാണ് പരിക്കേറ്റത്. വീട്ടിലെ മുറിയിൽ കിടക്കുകയായിരുന്നു ഫർബിന.

ക്രഷറിൽ നിന്ന് തെറിച്ചു വീണ കല്ല് വീടിന്‍റെ ഓട് തകർത്ത് മുറിയിൽ വീഴുകയായിരുന്നു. ഭാഗ്യം കൊണ്ട് മാത്രമാണ് വലിയ അപകടം ഒഴിവായത്. ഫർബിനെ അരീക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി. രാവിലെ പത്തുമണിയോടെയായിരുന്നു അപകടം. മുമ്പും സമാന സംഭവുണ്ടായെന്നും ആരോപണമുണ്ട്.

Latest Videos

ബെംഗളൂരുവിന് പിന്നാലെ ഗുജറാത്തിലും എച്ച്എംപിവി വൈറസ് സ്ഥിരീകരിച്ചു; രണ്ട് മാസം പ്രായമുള്ള കുഞ്ഞിന് രോഗം

 

click me!