മുൻകരുതലുകൾ സ്വീകരിക്കണം, തിരുവനന്തപുരത്ത് വിവിധയിടങ്ങളിൽ ജലവിതരണം മുടങ്ങും

By Web Team  |  First Published Sep 2, 2024, 8:22 PM IST

മുൻകരുതലുകൾ സ്വീകരിക്കണം, തിരുവനന്തപുരത്ത് വിവിധയിടങ്ങളിൽ ജലവിതരണം മുടങ്ങും 


തിരുവനന്തപുരം: തിരുവനന്തപുരം-നാഗർകോവിൽ റെയിൽവേ പാത ഇരട്ടിപ്പിക്കൽ പ്രവൃത്തിയുമായി ബന്ധപ്പെട്ട് കേരള വാട്ടർ അതോറിറ്റിയുടെ ജലവിതരണം മുടങ്ങുമെന്ന്  അറിയിപ്പ്. നേമത്തേക്കും ഐരാണിമുട്ടം ഭാഗത്തേക്കും പോകുന്ന ട്രാൻസ്മിഷൻ മെയ്നിന്റെ പൈപ്പ് ലൈൻ അലൈൻമെന്റ് മാറ്റുന്നതിന്റെ ഭാഗമായി 05.09 2024 രാവിലെ രാവിലെ എട്ടുമണി മുതൽ 06 09 2024 രാവിലെ 8 മണി വരെയാണ് തടസം.

തിരുവനന്തപുരം കോർപ്പറേഷനിലെ പുത്തൻപള്ളി, ആറ്റുകാൽ, വലിയതുറ, പൂന്തുറ, ബീമാപള്ളി, ബീമാപള്ളി ഈസ്റ്റ്, മാണിക്യവിളകം, മുട്ടത്തറ, പുഞ്ചക്കരി, പൂജപ്പുര, കരമന, ,ആറന്നൂർ, മുടവൻമുകൾ, നെടുംകാട്, കാലടി, പാപ്പനംകോട്, മേലാംകോട്,  വെള്ളായണി, എസ്റ്റേറ്റ്, നേമം, പ്രസാദ് നഗർ, തൃക്കണ്ണാപുരം, പുന്നയ്ക്കാമുകൾ, തിരുമല, വലിയവിള, പി ടി പി, കൊടുങ്ങാനൂർ, കാച്ചാണി, നെട്ടയം, വട്ടിയൂർക്കാവ്, കാഞ്ഞിരംപാറ, പാങ്ങോട്, തുരുത്തുമൂല എന്നീ വാർഡുകളിൽ പൂർണമായും ശ്രീവരാഹം, അമ്പലത്തറ, മണക്കാട്, കുര്യാത്തി, വള്ളക്കടവ്, കമലേശ്വരം, തിരുവല്ലം, പൂങ്കുളം, പാളയം, വഞ്ചിയൂർ, കുന്നുകുഴി, പട്ടം എന്നീ വാർഡുകളിൽ ഭാഗികമായും  ജലവിതരണം തടസ്സപ്പെടും. ഉപഭോക്താക്കൾ വേണ്ട മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണെന്ന് വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചു.

Latest Videos

undefined

മുല്ലപ്പെരിയാർ: കേരളത്തിൻ്റെ ആവശ്യം കേന്ദ്ര ജല കമ്മീഷൻ അംഗീകരിച്ചു: അണക്കെട്ടിൻ്റെ സുരക്ഷാ പരിശോധനക്ക് അനുമതി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!