2019 ഒക്ടോബർ 27 ന് മറയൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സുദീപ് കുമാറും സംഘവും ചേർന്നാണ് പിടികൂടിയത്
ഇടുക്കി: ഇടുക്കിയിൽ മയക്കുമരുന്ന് സ്റ്റാമ്പുമായി എക്സൈസ് പിടികൂടിയ പ്രതിക്ക് 12 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. 400 മില്ലിഗ്രാം എൽഎസ്ഡി സ്റ്റാമ്പ് കൈവശം വച്ച് കടത്തിക്കൊണ്ടുവന്ന എറണാകുളം സ്വദേശി അഫ്നാസ് (26 വയസ്) നെയാണ് കോടതി ശിക്ഷിച്ചത്.
2019 ഒക്ടോബർ 27 ന് മറയൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സുദീപ് കുമാറും സംഘവും ചേർന്നാണ് പിടികൂടിയത്. തുടർന്ന് മൂന്നാർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന സിറിൽ കെ മാത്യൂസ് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. തൊടുപുഴ എൻഡിപിഎസ് സ്പെഷ്യൽ കോടതി ജഡ്ജ് ഹരികുമാർ കെ എൻ ആണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി എൻഡിപിഎസ് കോടതി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബി രാജേഷ് ഹാജരായി.
undefined
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം