കൈകാണിച്ചിട്ടും നിർത്തിയില്ല, അപകടകരമായ രീതിയിൽ വാഹനമോടിച്ച് പോയി, പിന്തുടർന്ന് പൊലീസ്; കഞ്ചാവുമായി പിടിയിൽ

കോഴിക്കോട് വെള്ളയിൽ പൊലീസിന്‍റ വാഹന പരിശോധനയ്ക്കിടെ കൈകാണിച്ചിട്ടും നിര്‍ത്താതെ പോയ വാഹനത്തിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്തു. വാഹനത്തിലുണ്ടായിരുന്ന രണ്ടു യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

police seized ganja from vehicle escaped from checking two youth arrested in kozhikode

കോഴിക്കോട്: കോഴിക്കോട് തൊടിയിൽ ബീച്ച് പരിസരത്ത് വാഹന പരിശോധനയ്ക്കിടെ കൈ കാണിച്ചിട്ടും നിർത്താതെ പോയവരെ പിന്തുടർന്ന് പിടികൂടി. വാഹനം പരിശോധിച്ചപ്പോൾ കഞ്ചാവും കണ്ടെടുത്തു. വാഹനത്തിലുണ്ടായിരുന്ന വയനാട് ചുള്ളിയോട് സ്വദേശി പുത്തൻവീട്ടിൽ മുഹമ്മദ് ഷിനാസ്, മലപ്പുറം പാറപ്പുറം സ്വദേശി ഷബീബ് എന്നിവരെ  പൊലീസ് കസ്റ്റഡിയിലെടുത്തു.

അപകടകരമായ രീതിയിൽ വാഹനം ഓടിച്ചു വന്നപ്പോഴായിരുന്നു പൊലീസ് കൈ കാണിച്ചത്. മഹീന്ദ്ര ഥാറിലാണ് യുവാക്കള്‍ വന്നത്. പൊലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ ഥാര്‍ അപകടകരമായ രീതിയിൽ ഓടിച്ച് മുന്നോട്ടുപോവുകയായിരുന്നു. തുടര്‍ന്ന് ഭട്ട് റോഡ് റെയിവേ ഗേറ്റിന് അടുത്ത് വെച്ചാണ് പൊലീസ് പിന്തുടർന്ന് പിടിച്ചത്. പ്രതികൾ ഇതിന് മുമ്പും മയക്കുമരുന്ന് കേസുകളിൽ പ്രതിയാണെന്ന് പൊലീസ് കണ്ടെത്തി. പിടിയിലായ ഷിനാസിനെിതരെ വയനാട്ടിലെ നൂൽപ്പുഴ, കൽപ്പറ്റ, മേപ്പാടി, അമ്പലവയൽ സ്റ്റേഷനുളിൽ കേസുണ്ട്. 2024ൽ ഷിനാസിനെതിരെ കാപ്പ ചുമത്തിയിരുന്നു.

Latest Videos

'സ്വതന്ത്രമായി വായുപോലും ശ്വസിക്കാനാവുന്നില്ല', വെള്ളാപ്പള്ളിയുടെ മലപ്പുറം പരാമർശം വിവാദത്തിൽ; പൊലീസിൽ പരാതി

vuukle one pixel image
click me!